പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്നവർക്ക് താൽക്കാലിക വീട്ടുനമ്പർ, തിരിച്ചറിയൽ രേഖ, ശൗചാലയം, വൈദ്യുതി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 72 ദിവസമായി ചെങ്ങറ ഭൂസമര സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി നേതൃത്വത്തിൽ സമരപ്പന്തലിന് മുന്നിൽ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്നവരുടെയും കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുന്നവരുടെയും മനുഷ്യാവകാശങ്ങൾ സംസ്ഥാന സരക്കാറും ജില്ല ഭരണകൂടവും നിഷേധിക്കുകയാെണന്ന് ബാബു ജോർജ് കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെത്തുടർന്ന് പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നും സമരം ഒത്തുതീർപ്പാക്കാൻ സമരസമിതിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം.എസ്. പ്രകാശ്, കെ. ജാസിംകുട്ടി, റോഷൻ നായർ, എം.എസ്. സിജു, കോൺഗ്രസ് ബ്ലോക്ക് പ്രസഡൻറ് വത്സൻ ടി. കോശി, മണ്ഡലം പ്രസിഡൻറ് റെന്നീസ് മുഹമ്മദ്, കെ.എസ്.യു ജില്ല പ്രസിഡൻറ് അൻസർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ദിനാചരണം പത്തനംതിട്ട: മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം ഫാ. സാം പി. ജോർജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പൗരസമിതി പ്രസിഡൻറ് പി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. എസ്. രാധാമണി, രാജൻ പടിയറ, കെ.എം. വേണുക്കുട്ടൻ, എസ്. രാജീവൻ, ജോസ് പനച്ചിക്കൽ, അബ്ദുൽ കരീം ആസാദ്, ഭേഷജം പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.