കോട്ടയം: നഗരമധ്യത്തിൽ വൈദ്യുതി തൂണിൽ ചാരിെവച്ച നിലയിൽ വയോധികെൻറ മൃതദേഹം കണ്ടെത്തി. കോട്ടയം മുട്ടമ്പലം പരുത്തുംപാറയിൽ വാസുവിെൻറ മകൻ വിജയനാണ് (72) മരിച്ചത്. തിങ്കളാഴ്ച പുലർച്ച തിരുനക്കര ക്ഷേത്രത്തിനു സമീപം ആസാദ് ലെയ്ൻ റോഡിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിവെച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിൽ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലെ മുറിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, തിരക്കേറിയ സ്ഥലത്ത് നടന്ന സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും പറയപ്പെടുന്നു. ഇയാൾ കിടന്ന കടത്തിണ്ണയിൽ തുണിവിരിച്ചനിലയിലാണ് കാണപ്പെട്ടത്. നഗരത്തിലെ ഒരു ആക്രിക്കടയിൽ ജോലി ചെയ്തിരുന്നു. കൈലിയും ചുവന്ന നിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം. കൈലിയുടെ കര വലിച്ചുകീറി അത് കഴുത്തിലും മറ്റേയറ്റം വൈദ്യുതി പോസ്റ്റിൽ കയറുന്നതിനു ഘടിപ്പിച്ചിട്ടുള്ള ഇരുമ്പുപാളിയിലുമാണ് കെട്ടിയിരിക്കുന്നത്. കാൽ നിലത്തുമുട്ടിയും മുട്ട് അൽപം മുന്നോട്ടുവളഞ്ഞുമാണ് നിന്നിരുന്നത്. തിങ്കളാഴ്ച പുലർച്ച മൂന്നിന് സമീപത്തെ കടയിലെത്തി ചായ കുടിച്ചുപോയിരുന്നതായി കണ്ടവരുണ്ട്. വർഷങ്ങളായി അമ്പലനടയിലും കടത്തിണ്ണയിലുമാണ് ഇയാൾ അന്തിയുറങ്ങിയിരുന്നത്. വിജയനും ഭാര്യയും മകളും വർഷങ്ങൾക്കു മുമ്പ് അന്തമാൻ ദ്വീപിലേക്ക് പോയിരുന്നു. പിന്നീട് വീട്ടുകാരുമായി പിണങ്ങി വിജയൻ തിരികെ നാട്ടിലെത്തി കോട്ടയം ടൗണിൽ അലഞ്ഞുനടക്കുകയായിരുന്നു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഉഷ. മകൾ: സജിനി (അന്തമാൻ, കോൾഡ് സ്േറ്റാറേജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.