കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർ കലക്ടറേറ്റ് മാർച്ച് നടത്തി. പാപ്പര്‍ ഹരജി സമര്‍പ്പിച്ച സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യണെമന്നും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിലായിരുന്നു സമരം. 200ലധികം ഇടപാടുകാർ പെങ്കടുത്തു. കോട്ടയത്ത് ചേർന്ന നിക്ഷേപകരുടെ പ്രതിഷേധസംഗമത്തിെൻറ തുടർച്ചയായായിരുന്നു മാർച്ച്. അസോസിയേഷന്‍ പ്രസിഡൻറ് സി. ശശികുമാര്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവർ നേതൃത്വം നൽകി. ചിട്ടി നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാറിനു നിക്ഷേപതട്ടിപ്പിെൻറ ധാർമിക ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും സ്ഥാപന ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. 5100 നിക്ഷേപകരും 136 കോടിയുടെ കടബാധ്യതയും ഉണ്ടെന്നാണ് സ്ഥാപന ഉടമ വിശ്വനാഥന്‍ സമര്‍പ്പിച്ച പാപ്പര്‍ ഹരജിയില്‍ പറഞ്ഞിട്ടുള്ളത്. നിലവിൽ 1650 പരാതികളിൽനിന്ന് 150കോടിയോളം നഷ്ടമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലായ കുന്നത്തുകളത്തില്‍ സ്ഥാപന ഉടമ വിശ്വനാഥന്‍, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനില്‍ ബാബു, ഡോ. ജയചന്ദ്രന്‍ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ തുടര്‍നടപടി സംബന്ധിച്ച ആലോചനക്കായി നിക്ഷേപകര്‍ വീണ്ടും വ്യാഴാഴ്ച കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തില്‍ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.