മുട്ടം കോടതിയിൽ മുട്ടൻ ശലഭം

മുട്ടം: മുട്ടം കോടതി സമുച്ചയത്തിലെത്തിയ ഭീമന്‍ നിശാശലഭം വിസ്മയക്കാഴ്ചയായി. അപൂര്‍വമായി മാത്രം കാണപ്പെടുന്ന ശലഭത്തെ കാണാനും മൊബൈൽ കാമറയിൽ പകർത്താനും വെള്ളിയാഴ്ച അഭിഭാഷകർ ഉൾപ്പെടെ നിരവധി ആളുകൾ തടിച്ചുകൂടി. ഇരുചിറകുകള്‍ക്കുമായി 15 സ​െൻറിമീറ്ററോളം വലുപ്പമുള്ള ശലഭം 'അറ്റ്‌ലസ്‌മോത്ത്' ഇനത്തിൽപെട്ടതാണ്. ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങളിൽപെട്ടതാണ്. അറ്റാക്കസ് ടാപ്രോബാനിസ് (Attacus taprobanis) എന്നാണ് ശാസ്ത്രീയ നാമം. പാമ്പി​െൻറ ഫണരൂപത്തിലുള്ള ചിറകുകളും വ്യത്യസ്തരൂപവുമാണ് അറ്റ്‌ലസ്മോത്തിനെ മറ്റ് നിശാശലഭങ്ങളില്‍ വേറിട്ടതാക്കുന്നത്. ഇതി​െൻറ പരമാവധി ആയുസ്സ് 15 ദിവസമാണ്. നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ചുമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പി​െൻറ കണ്ണുകളെപ്പോലെ കറുത്തപൊട്ടുകളുണ്ട്. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പി​െൻറ തലയുടെ രൂപമുള്ളതിനാൽ 'സ്‌നേക്‌സ് ഹെഡ്' എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല. തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരാറുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.