വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്​: നിലപാട്​ പിന്നീട് തീരുമാനിക്കുമെന്ന്​ കേരള കോൺഗ്രസ്​ -എം

തൊടുപുഴ: നഗരസഭയിൽ നടക്കാനിരിക്കുന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എടുക്കേണ്ട നിലപാട് പിന്നീട് തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് -എം. വെള്ളിയാഴ്ച നടന്ന ജില്ല കമ്മിറ്റിയിലാണ് തീരുമാനം. യു.ഡി.എഫിലേക്ക് തിരിച്ചെത്തിയപ്പോൾത്തന്നെ കല്ലുകടിയാണ് ഉണ്ടായിരിക്കുന്നത്. മുന്നണി ബന്ധം സുഗമമായി മുന്നോട്ടുപോകണമെങ്കിൽ കോൺഗ്രസിൽ സത്യസന്ധമായ നിലപാടുണ്ടാകണമെന്ന് ജില്ല കമ്മിറ്റി വിലയിരുത്തി. മുൻ വൈസ് ചെയർമാൻ വോട്ട് അസാധുവാക്കി ഭരണം അട്ടിമറിച്ച സംഭവം ഗൗരവപൂർവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.