ഇടുക്കിയിൽ പനിബാധിച്ച് മൂന്നു മരണം

തൊടുപുഴ\ അടിമാലി: പനി ബാധിച്ച് ഇടുക്കി ജില്ലയിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേർ മരിച്ചു. തൊടുപുഴക്ക് സമീപം ഏഴല്ലൂർ ചെറുതോട്ടിൻകര വട്ടക്കുന്നേൽ സുനിലി​െൻറയും ആര്യയുടെയും മകൾ വൈഗ സുനിൽ (ഏഴ്), അടിമാലി ആനച്ചാല്‍ കുഴിക്കാട്ടുമറ്റത്തില്‍ പീതാംബര​െൻറ മകന്‍ രതീഷ് (13), മ്ലാമല ആദിവാസി കോളനിയിലെ അല്ലിമുത്തു (30) എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വൈഗക്ക് പനി ബാധിച്ചത്. വ്യാഴാഴ്ച വൈകീട്ട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളജിലെ പരിശോധനയിൽ ന്യൂമോണിയയാണെന്ന് കണ്ടെത്തിയെങ്കിലും വെള്ളിയാഴ്ച പുലർച്ച നാലരയോടെ മരിച്ചു. തൊടുപുഴ സ​െൻറ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒന്നരമാസം പ്രായമായ അനുജത്തിയുണ്ട്. അച്ഛൻ സുനിൽ ഡ്രൈവറാണ്. ആനച്ചാലിൽ മരിച്ച രതീഷ് തോക്കുപാറ ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വീട്ടിൽ അവശനിലയില്‍ കണ്ടെത്തിയ രതീഷിനെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആനച്ചാലില്‍ ചെറിയ ഷെഡിലായിരുന്നു ഇവരുടെ താമസം. കുറച്ചു ദിവസമായി പനിബാധിച്ച് കിടപ്പിലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ ഉഷ. മൂന്ന് സഹോദരങ്ങളുണ്ട്. ഡെങ്കിപ്പനി ബാധിച്ചാണ് അല്ലിമുത്തു മരിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുബ്ബലക്ഷ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.