കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയെങ്കിലും ഇത് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍. വാതിൽപടി റേഷന്‍ വിതരണം നടത്താന്‍ ചുമതലപ്പെടുത്തിയ കരാറുകാർ കൃത്യമായി സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പലപ്പോഴും ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാത്തതുമൂലം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാകുന്നില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരികളും ചേര്‍ന്ന് ഭക്ഷ്യഭദ്രത നിയമം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ മാസം 20 കഴിഞ്ഞിട്ടും ഒരു റേഷന്‍ കടകളിലും വിതരണത്തിനുള്ള അരിപോലും എത്തിയിട്ടില്ല. മാസാവസാനം അരിയെത്തിച്ച് തിരക്കുകൂട്ടി ആളുകളെ റേഷന്‍ കടകളില്‍നിന്ന് അകത്തിനിര്‍ത്തുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ സാധനം കിട്ടുന്നില്ല. ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നില്ല. റേഷന്‍ കടകള്‍ നവീകരിക്കാന്‍ കേന്ദ്രസർക്കാർ പണം നല്‍കിയെങ്കിലും സംസ്ഥാനത്തെ റേഷന്‍ കടകള്‍ പഴയപടി തുടരുകയാണ്. ഏതു റേഷന്‍ കടകളില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആ സേവനം ലഭിക്കുന്നില്ല. അവകാശ നിഷേധം നടത്തുന്ന റേഷന്‍ കടകള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.