പട്ടാപ്പകല്‍ ജ്വല്ലറിയില്‍നിന്ന്​ സ്വര്‍ണം കവര്‍ന്നതായി പരാതി

അടിമാലി: . ആനച്ചാലിലെ കണ്ണാട്ടുകാലായില്‍ ജ്വല്ലറിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കടയില്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനെന്ന വ്യാജേനയെത്തിയ സ്ത്രീയാണ് മോഷണം നടത്തിയതെന്ന് കടയുടമ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. ഒന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണമോതിരം മോഷണം പോയതായാണ് പരാതിയിലുള്ളതെന്ന് എസ്.ഐ എസ്. ശിവലാല്‍ പറഞ്ഞു. മോഷ്ടാവിേൻറത് എന്ന തരത്തില്‍ വ്യാഴാഴ്ച വൈകീേട്ടാടെ സാമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോയും പ്രചരിക്കുന്നുണ്ടെങ്കിലും ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കടയിലെ തൊഴിലാളി മോതിരങ്ങള്‍ അടങ്ങുന്ന പെട്ടി മേശപ്പുറത്തുെവച്ച് മാറിയ സമയം സ്ത്രീ മോഷണം നടത്തുന്നതി​െൻറ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.