കാഞ്ഞിരപ്പള്ളി: പെട്രോൾ, ഡീസല്‍-പാചകവാതക വില വര്‍ധനക്കെതിരെയും കേന്ദ്രസര്‍ക്കാറിെൻറ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സി.പി.ഐ കാഞ്ഞിരപ്പള്ളി ബി.എസ്.എന്‍.എൽ ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.ജെ. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. മോഹന്‍ ചേന്നംകുളം, അഡ്വ. എം.എ. ഷാജി, ടി.കെ. ശിവന്‍, വി.എസ്. മനുലാല്‍, പി.ആർ. പ്രഭാകരന്‍, പി.കെ. ഗോപി, സിജോ പ്ലാത്തോട്ടം, സിറ്റി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജോമി കുര്യാക്കോസിന് റീച്ച് ലില്ലി മീഡിയ ഫെലോഷിപ് കോട്ടയം: ആരോഗ്യസംബന്ധമായ മാധ്യമ പഠനത്തിനുള്ള റീച്ച് ലില്ലി മീഡിയ ഫെലോഷിപ്പിന് ദീപിക കോട്ടയം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ജോമി കുര്യാക്കോസ് അര്‍ഹനായി. കേരളത്തിലെ ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന ക്ഷയരോഗം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച പഠനത്തിന് 30,000 രൂപയുടെ ഫെലോഷിപ്പാണ് ലഭിക്കുക. മീനടം മധുരംചേരില്‍ എം.വി. കുര്യാക്കോസിെൻറയും മോളിയുടെയും മകനാണ്. മണര്‍കാട് ഓലിക്കര കൊച്ചുമോളാണ് ഭാര്യ. മകള്‍: ആരാധന സൂസന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.