പത്തനംതിട്ട: ഫാർമസി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിെൻറ തിളക്കവുമായി കൊടുമൺ അങ്ങാടിക്കൽ വടക്ക് വലിയപറമ്പിൽ ജെ. നിർമൽ. ഫാർമസിയിലാണ് നേട്ടം കൊയ്തതെങ്കിലും നിർമലിന് താൽപര്യം മെക്കാനിക്കൽ എൻജിനീയറാകാൻ. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 17ഉം ആർക്കിടെക്ചറിൽ ഒമ്പതും റാങ്ക് നിർമലിനാണ്. ഫാർമസിയിൽ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിെല്ലന്ന് നിർമൽ പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറിങ് ഐ.ഐ.എമ്മിൽ ചേർന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. ഇതോടൊപ്പം പാലാ ബ്രില്യൻറിൽ പരിശീലന ക്ലാസിനും പോയി. പ്ലസ് ടു പഠനത്തിനോടൊപ്പം പരിശീലന ക്ലാസിനും സ്കൂളിൽ പ്രത്യേക സൗകര്യം ലഭിച്ചിരുന്നു. എസ്.എസ്.എൽ.ഇ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. ഒന്നു മുതൽ നാലുവരെ വീടിനടുത്തുള്ള ഗവ. എൽ.പി സ്കൂളിലാണ് പഠിച്ചത്. ചിത്രരചനയിലും കാർട്ടൂണിലും തൽപരനാണ്. കാർട്ടൂണിന് സംസ്ഥാനതലത്തിലും ജില്ലതലത്തിലും നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പിതാവ് ജെ. ജയിൻ പന്തളം വിദ്യാഭ്യാസ ഉപജില്ല ഓഫിസറാണ്. മാതാവ് എസ്. സാലി റാന്നി എസ്.ബി.ഐ മാനേജറും. സഹോദരി നിള പുതുച്ചേരിയിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.