വീടൊരുക്കാൻ സഹായം ആവശ്യപ്പെട്ട്​ കെവി​െൻറ പിതാവ്​ കാനം രാജേന്ദ്രന്​ നിവേദനം നൽകി

കോട്ടയം: കുടുംബത്തിന് വീടൊരുക്കാന്‍ ഭൂമി അനുവദിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് കെവി​െൻറ പിതാവ് ജോസഫ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിവേദനം നല്‍കി. വെള്ളിയാഴ്ച കെവി​െൻറ കുടുംബത്തെ കാണാന്‍ നട്ടാശ്ശേരിയിലെ വീട്ടിലെത്തിയപ്പോഴാണ് നിവേദനം കൈമാറിയത്. കെവി​െൻറ മരണത്തെ തുടര്‍ന്ന് കുടുംബത്തി​െൻറ ഭാരം പൂര്‍ണമായും ചുമലിലായി. ഈ സാഹചര്യത്തില്‍ ഭൂമി വാങ്ങി വീടുവെക്കാൻ കഴിയില്ല. അതിനാല്‍ ഭൂമി അനുവദിക്കാന്‍ സഹായം ചെയ്യണമെന്ന് നിവേദനത്തില്‍ പറയുന്നു. വിഷയം സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പെടുത്തുമെന്ന് കാനം രാജേന്ദ്രന്‍ കുടുംബത്തെ അറിയിച്ചു. പഠനം മുടക്കരുതെന്നും ജീവിതപ്രതിസന്ധികളില്‍ തളര്‍ന്നുപോകരുതെന്നും കെവി​െൻറ ഭാര്യ നീനുവിനോടും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.ബി. ബിനു, ലീനമ്മ ഉദയകുമാര്‍, ജില്ല അസി. സെക്രട്ടറി ആര്‍. സുശീലന്‍, മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.