കോട്ടയത്ത്​ പ്രതി​ഷേധ പ്രകടനം; കെവിൻ വിഷയത്തിലെ ഉപവാസം മാറ്റി ഡി.സി.സി

കോട്ടയം: കേരള കോൺഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നൽകിയതിൽ കോട്ടയത്തും കോൺഗ്രസ് പ്രതിഷേധം. നേതൃത്വത്തിനെതിരെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധിപ്രതിമക്ക് മുന്നിൽ ഇവർ കുത്തിയിരുന്നും പ്രതിഷേധിച്ചു. ജെജി പാലയ്ക്കലോടി, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രകടനം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. അതിനിടെ, കെവിൻ വധക്കേസുമായി ബന്ധെപ്പട്ട് ശനിയാഴ്ച തിരുനക്കരയിൽ നടത്താനിരുന്ന ഏകദിന ഉപവാസം ഡി.സി.സി അപ്രതീക്ഷിതമായി മാറ്റി. കേരള കോൺഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നൽകിയതിലെ പ്രതിഷേധത്തി​െൻറ ഭാഗമായാണ് ഇൗ തീരുമാനമെന്നാണ് വിവരം. കെവിൻ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച തിരുനക്കരയിൽ ഡി.സി.സി ഏകദിന ഉപവാസം സംഘടിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് സമരം മാറ്റിയതെന്ന് ജോഷി ഫിലിപ്പ് അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.