പൊൻകുന്നം: സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി അംഗം എൻ.കെ. സുധാകരെൻറ കാർ അടിച്ചുതകർത്ത കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ചെറുവള്ളി കാവുംഭാഗം ചെറുകാപ്പ കുന്നേൽ അരുൺ (32), കാവുംഭാഗം മരുതുവേലിൽ അർജുൻ രാജ് (23) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 5.30ഓടെ എൻ.കെ. സുധാകരെൻറ ചിറക്കടവ് കൈലാത്തുകവലയിലുള്ള ഞള്ളമല വീടിെൻറ മുറ്റത്ത് കിടന്ന കാർ മൂന്ന് ബൈക്കുകളിലെത്തിയ സംഘം അടിച്ചുതകർക്കുകയായിരുന്നു. ശബ്ദം കേട്ട് സുധാകരെൻറ ഭാര്യ എഴുന്നേറ്റ് നോക്കുമ്പോൾ ഏതാനും പേർ കാർ തല്ലിത്തകർക്കുന്നതാണ് കാണുന്നത്. വീട്ടുകാർ ഉണർന്നതറിഞ്ഞ് അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സുധാകരെൻറ പരാതിയിൽ മണിമല എസ്.ഐ പി.എസ്. വിനോദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനിയും പ്രതികൾ അറസ്റ്റിലാവാനുണ്ടെന്ന് എസ്.ഐ പറഞ്ഞു. വീടിെൻറ അടിത്തറയിൽനിന്ന് ചൂടും പുകയും വൈക്കം: വീടിെൻറ അടിത്തറയിൽനിന്ന് ചൂടും പുകയും ഉയരുന്നു. തലയാഴം ഗ്രാമപഞ്ചായത്തിലെ മാരാംവീട് വട്ടപ്പറമ്പിൽ സേവ്യർകുട്ടിയുടെ വീടിെൻറ അടിത്തറയിൽനിന്നാണ് വെള്ളിയാഴ്ച ചൂടും പുകയും ഉയർന്നത്. സംഭവം നടന്നയുടൻ വീട്ടുകാർ വൈദ്യുതി വിച്ഛേദിച്ചു. ഇതിനുശേഷവും ചൂടും പുകയും നിലച്ചില്ല. പിന്നീട് ചൂടനുഭവപ്പെട്ട മുറിയുടെ അടിത്തറ വീട്ടുകാർ മാന്തി അടിഭാഗത്തെത്തിയപ്പോൾ വെള്ളം തിളച്ചുമറിയാൻ തുടങ്ങി. സംഭവമറിഞ്ഞ് നിരവധിപേർ എത്തി. വൈകീേട്ടാടെ ഫയർഫോഴ്സുമെത്തി. പിന്നീടാണ് എർത്ത് കമ്പിയിൽ വൈദ്യുതി പ്രവഹിച്ചതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയത്. ഇതോടെയാണ് വീട്ടുകാരുടെയും നാടിെൻറയും ആശങ്ക മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.