കോട്ടയം ജില്ല പഞ്ചായത്ത്​: പ്രസിഡൻറ്​ സ്ഥാനത്തിന്​ അവകാശമുന്നയിക്കാൻ ​കോൺഗ്രസ്​

േകാട്ടയം: 22 മാസത്തെ പിണക്കം അവസാനിപ്പിച്ച് കേരള കോൺഗ്രസ് എം വീണ്ടും യു.ഡി.എഫി​െൻറ ഭാഗമായതോടെ കോട്ടയം ജില്ല പഞ്ചായത്തിലും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന മാണി ഗ്രൂപ്പിലെ സഖറിയാസ് കുതിരവേലി രാജി പ്രഖ്യാപിച്ചതോടെ പുതിയ പ്രസിഡൻറ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനം. അട്ടിമറിയിലൂടെ തങ്ങൾക്ക് നഷ്ടമായ പ്രസിഡൻറ് സ്ഥാനം മടക്കിനൽകണമെന്നാണ് കോൺഗ്രസ് നിലപാട്. ഇതിെനാപ്പം അവശേഷിക്കുന്ന മുഴുവൻ കാലവും പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് വേണമെന്ന ആവശ്യം കോട്ടയം ഡി.സി.സി മുന്നോട്ടുെവക്കുമെന്നാണ് സൂചന. സണ്ണി പാമ്പാടിയെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണയനുസരിച്ച് രണ്ടര വർഷം വീതം കോൺഗ്രസും കേരള കോൺഗ്രസും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ പങ്കിട്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ധാരണയനുസരിച്ച് ആദ്യ രണ്ടരവർഷം കോൺഗ്രസിനു നൽകി. കോൺഗ്രസിലെ ജോഷി ഫിലിപ്പ് ഒന്നേകാൽ വർഷവും തുടർന്നുള്ള ഒന്നേകാൽ വർഷം സണ്ണി പാമ്പാടിയും പ്രസിഡൻറ് സ്ഥാനം പങ്കിടാൻ തീരുമാനിച്ചു. എന്നാൽ, ജോഷി ഫിലിപ്പ് ധാരണയനുസരിച്ച് രാജിെവച്ചശേഷം സണ്ണി പാമ്പാടിയെ പ്രസിഡൻറാക്കാനുള്ള തെരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ സഖറിയാസ് കുതിരവേലി അധ്യക്ഷനാകുന്നത്. കേരള കോൺഗ്രസിനു ലഭിച്ച രണ്ടരവർഷത്തിൽ സഖറിയാസ് കുതിരവേലിയും സെബാസ്റ്റ്യൻ കുളത്തിങ്കലും അധികാരം പങ്കിടാനായിരുന്നു തീരുമാനം. തുടർകാര്യങ്ങൾ ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ജോഷി ഫിലിപ്പും കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും നേതാക്കൾ ഒന്നിച്ചു ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടവും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.