കോട്ടയം: കെ.എം. മാണിയുടെ യു.ഡി.എഫ് പ്രവേശനം ഇടതു മുന്നണിയെ ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെപ്പോലുള്ളവരുടെ പിന്തുണയല്ല, ജനപിന്തുണയാണ് എൽ.ഡി.എഫിെൻറ ശക്തി. മാണിയുടെയും പാർട്ടിയുടെയും ശക്തി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായിരുന്നു. ആനയിറങ്ങുന്നത് പോലെയാകുമെന്നായിരുന്നു വാദം. അത് എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാണിയുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും താൻ ശരിയായ നിലപാട് മാത്രമേ സ്വീകരിക്കൂ. മാണിയെ മുന്നണിയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചവരുണ്ടാകാം. എന്നാൽ, അക്കാര്യം എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യം മുന്നണിയിലെ പ്രധാന ഘടകകക്ഷികളുടെ സെക്രട്ടറിമാർ എന്ന നിലയിൽ താനും കോടിയേരിയും വ്യക്തമാക്കിയിരുന്നു. മാണിക്ക് കോൺഗ്രസ് രാജ്യസഭ സീറ്റ് നൽകിയത് ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണ്. ഉേദ്യാഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ സർക്കാർ ഉടൻ പരിഹരിക്കുന്നുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.