ആർ.എസ്​.എസിനെ നയിക്കുന്ന ബി.ജെ.പി രാജ്യത്തി​െൻറ മുഖ്യ​ശത്രു -ബിനോയ്​ വിശ്വം

കോട്ടയം: ആർ.എസ്.എസിനെ നയിക്കുന്ന ബി.ജെ.പിയാണ് രാജ്യത്തി​െൻറ മുഖ്യശത്രുവെന്ന് സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം. പാര്‍ട്ടി 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്നുള്ള മേഖല റിപ്പോര്‍ട്ടിങ്ങിൽ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യശത്രു ആരെന്ന് ബോധ്യപ്പെട്ടാല്‍ അതിനെ പരാജയപ്പെടുത്താനുള്ള മാര്‍ഗമാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ആേലാചിക്കേണ്ടത്. അതിനായി വിശാലവേദി വേണമെന്ന് സി.പി.െഎ നേരേത്ത പറഞ്ഞിരുന്നു. അതിനായി ഇന്ത്യയിലെ മതേതരശക്തികള്‍ ഒരുമിക്കണം. എന്നാല്‍, പഴയ കോണ്‍ഗ്രസ് ബന്ധത്തി​െൻറ പേരിലാണ് സി.പി.െഎ ഇത് പറയുന്നതെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തല്‍. എന്നാല്‍, കുറ്റപ്പെടുത്തിയവരും ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തും യോജിക്കുന്നവരെ കാത്തിരിക്കാനാവില്ല. യോജിക്കാവുന്ന രംഗങ്ങളില്‍ യോജിച്ച് ബി.ജെ.പിക്കെതിരെ പോരാടുകയാണ് വേണ്ടത്. ഇന്ത്യയില്‍ എൽ.ഡി.എഫ് നയങ്ങള്‍ യാഥാർഥ്യബോധത്തോടെ പറയുന്നത് സി.പി.െഎയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.