മൂന്ന് കുഞ്ഞന്മാര്‍ ചേര്‍ന്ന് യു.ഡി.എഫി​െൻറ അടിത്തറ തോണ്ടി -പി.സി. ജോര്‍ജ്

പത്തനംതിട്ട: കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നീ മൂന്ന് കുഞ്ഞന്മാര്‍ ചേര്‍ന്ന് യു.ഡി.എഫി​െൻറ അടിത്തറ തോണ്ടിയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കേരളം കണ്ട ഏറ്റവും വലിയ കൊള്ളസംഘമാണ് ഇവരെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭയിലേക്ക് സീറ്റ് കൊടുത്തതോടെ മാണി രക്ഷപ്പെട്ടുവെന്ന് കരുതിയെങ്കില്‍ തെറ്റാണ്. ഈ സീറ്റിനുവേണ്ടി മാണി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായെന്ന് മാത്രമല്ല, കോണ്‍ഗ്രസി​െൻറ അടിത്തറ ഇളകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫ് ഉണ്ടാവില്ല. ആ സ്ഥാനത്തേക്ക് ബി.ജെ.പി കടന്നുവരും. ഇതിനായി കുഞ്ഞന്മാര്‍ക്ക് ബി.ജെ.പി വിഹിതം വല്ലതും നല്‍കിയോയെന്ന് സംശയിക്കണം. ആറ് എം.എല്‍.എമാര്‍ മാത്രമുള്ള മാണി ഗ്രൂപ്പിലേക്ക് 2018 ജൂണ്‍ ഏഴിന് കെ.പി.സി.സിയെ ലയിപ്പിക്കുകയാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപിന്നില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുടെ ഗൂഢാലോചനാണ്. അഖിലേന്ത്യ പാര്‍ട്ടി ശുഷ്‌കമായ സംസ്ഥാന പാര്‍ട്ടിയില്‍ ലയിച്ചതോടെ ചരിത്രത്തിലെ ദുര്‍ദിനമായി ജൂണ്‍ ഏഴ് അറിയപ്പെടും. പ്രതിപക്ഷ നേതാവിനെ മൂന്ന് കുഞ്ഞന്മാരും ചുറ്റിനും നിന്ന് അടിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന പാക്കേജ് പ്രകാരമാണ് മാണിക്ക് സീറ്റ് നല്‍കിയത്. പി.ജെ. കുര്യനെ പിണക്കി സീറ്റ് മാണിക്ക് കൊടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. പിന്മാറാമെന്ന് കുര്യന്‍ പ്രഖ്യാപിച്ചതോടെ ആ ശ്രമം പാളിപ്പോയെന്നും പി.സി. ജോർജ് പറഞ്ഞു. കേരളത്തിലെ പൊലീസ് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. വട്ടുപിടിച്ച പൊലീസുകാരെ പിരിച്ചുവിടണം. ജസ്‌നയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ട്. ജസ്‌ന വീട്ടില്‍നിന്ന് പുറത്തുപോയിട്ടുണ്ടോയെന്ന് ആദ്യം അന്വേഷിക്കണം. മകളെ കാണാതായ ദുഃഖമൊന്നും വീട്ടുകാരില്‍ പ്രകടമല്ല. വീടിനകം പരിശോധിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വീട്ടുകാരെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.