ലോറി കുഴിയില്‍ വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണില്‍ ലോറി കുഴിയില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10ഒാടെയാണ് പേട്ടക്കവലക്ക് സമീപം വളവില്‍ ദേശീയപാതയിലെ കുഴിയില്‍ ലോറി വീണത്. മുമ്പ് ഇവിടെയുണ്ടായിരുന്ന കുഴി ദേശീയപാത അധികൃതര്‍ സിമൻറിട്ട് മൂടിയിരുന്നു. ഈ ഭാഗത്ത് ലോറിയെത്തിയപ്പോള്‍ മുന്‍വശത്തെ ടയര്‍ താഴ്ന്നുപോവുകയായിരുന്നു. ഉച്ചക്ക് രണ്ടോടെ എക്സ്കവേറ്റർ എത്തിച്ച് ലോറി മാറ്റിയാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.