എക്​സൈസ്​ സംഘത്തെ ആക്രമിച്ച്​ രക്ഷപ്പെട്ട ഗുണ്ടത്തലവൻ ​അലോട്ടി പിടിയിൽ

േകാട്ടയം: ലഹരി പാ‌ർട്ടിക്കിടെ വീട്ടിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട കേസിൽ ഗുണ്ടത്തവൻ ഒരുമാസത്തിന് ശേഷം പിടിയിൽ. ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ ജയിസ്മോനെയാണ് (അലോട്ടി -26) കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അലോട്ടിയുടെ ഒളിസങ്കേതത്തിൽനിന്ന് അഞ്ച് നാടൻ ബോംബ്, വെട്ടുകത്തി, മൊബൈൽ ഫോൺ, കുരുമുളക് സ്പ്രേ, 50 പൊതി കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ അലോട്ടി ആർപ്പൂക്കര, എറണാകുളം, വാഗമൺ, പുതുപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ കറങ്ങി നടന്ന അലോട്ടി പലതവണ നഗരത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ഗാന്ധിനഗർ ഇ.എസ്.ഐ ഭാഗത്ത് അലോട്ടി എത്തിയതായി ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിക്കവെ ഇയാൾ വലയിലായത്. കഴിഞ്ഞ മാസം എട്ടിന് അലോട്ടിയുടെ പനമ്പാലത്തെ വീട്ടിൽ പരിശോധനക്ക് എത്തിയ ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്‌ടർ രാഗേഷ് ബി. ചിറയത്തിനുനേരെ ഗുണ്ടസംഘം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ രാജിനെ (21) പിടികൂടിയിരുന്നു. എന്നാൽ, രക്ഷപ്പെട്ട അലോട്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്തിയിരുന്നു. വ്യാഴാഴ്‌ച വൈകീട്ട് 6.30ഒാടെ ചിങ്ങവനത്തെ ലക്ഷ്‌മി ലോട്ടറി ഏജൻസീസിൽ എത്തിയ അലോട്ടി നമ്പർ തിരുത്തിയ ലോട്ടറി മാറാൻ ശ്രമിച്ചു. തട്ടിപ്പാണെന്ന് കണ്ടെത്തിയതോടെ കടയുടമ അലോട്ടിയെ തടഞ്ഞുെവച്ച് പൊലീസിനെ വിളിച്ചു. ഇതോടെ നാട്ടുകാർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച അലോട്ടി, വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഇൗസ്റ്റ് സി.ഐ സാജു വർഗീസ്, വെസ്റ്റ് സി.ഐ നിർമൽ ബോസ്, എസ്.ഐമാരായ എം.ജെ. അരുൺ, അനൂപ് ജോസ്, ടി.ആർ. റെനീഷ്, ഡിവൈ.എസ്.പി ഓഫിസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺകുമാ‌ർ, ജില്ല പൊലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്‌ക്വാഡ് അംഗങ്ങളും എ.എസ്.ഐമാരുമായ അജിത്, ഷിബുക്കുട്ടൻ, സീനിയർ സി.പി.ഒ പ്രദീപ് വർമ, ബൈജു എന്നിവർ പരിശോധനക്ക് േനതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.