കോട്ടയം: ജയിലിൽനിന്ന് പുറത്തിറങ്ങി മാസങ്ങൾക്കിടെ അലോട്ടി പ്രതിയായത് എട്ടിലേറെ ക്രിമിനൽ കേസുകളിൽ. എക്‌സൈസ് സംഘത്തെ ആക്രമിച്ചതും നാടൻ ബോംബ് വീട്ടിൽ സൂക്ഷിച്ചതും കഞ്ചാവ് ഉപയോഗിച്ചതും അടക്കം എട്ട് കേസാണ് അലോട്ടിക്കെതിരെ പൊലീസ് ചുമത്തിയത്. ഗുണ്ട ആക്‌ടിൽ ഒരുവർഷം തടവിൽ കഴിഞ്ഞശേഷം കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒരുമാസം പൊലീസ് ജില്ല മുഴുവൻ അരിച്ചുപെറുക്കുമ്പോൾ അലോട്ടി ബൈക്കിൽ ഹെൽമറ്റ് ധരിച്ച് കറങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാലുതവണയാണ് പൊലീസ് സംഘം അലോട്ടിയുടെ ഒളിത്താവളത്തിൽ എത്തിയത്. എന്നാൽ, പൊലീസിെൻറ കണ്ണുവെട്ടിച്ച് ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടു. അലോട്ടിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതോടെ പൊലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിനൊടുവിലാണ് കുടുങ്ങിയത്. ഒളിത്താവളങ്ങളിൽനിന്ന് പുറത്തിറങ്ങി നഗരത്തിലും പരിസരപ്രദേശങ്ങളിലും പലതവണ എത്തി തിരിച്ചുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.