കോട്ടയം: പിടികൂടാന്‍ വന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ കുരുമുളക് സ്‌പ്രേയടിച്ച് ആറ്റില്‍ ചാടിയ കഞ്ചാവ് വില്‍പനക്കാരനെ പിടികൂടി. പതിനാറില്‍ചിറ ചാപ്പാലയ്ക്കല്‍ ശ്രീക്കുട്ടന്‍ (20) ആണ് പിടിയിലായത്. ഇയാളുടെ ബൈക്കില്‍നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അറുപുഴയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരക്കാണ് സംഭവം. നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോകള്‍ ഫേസ്ബുക്കുവഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വാകത്താനം പോലീസ് അറസറ്റു ചെയ്തു. ആലപ്പുഴ കലവൂര്‍ പുറത്തുറ വെളിയില്‍ ജയദേവന്‍ (22) ആണ് അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.