വെള്ളൂർ എച്ച്​.എൻ.എൽ ഏറ്റെടുക്കാമെന്ന്​ കേരള സർക്കാർ

കോട്ടയം: കേന്ദ്രം കൈയൊഴിയുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി (എച്ച്.എൻ.എൽ) ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നീക്കം. ഇതി​െൻറ ഭാഗമായി കമ്പനിയുടെ മുഴുവൻ ഒാഹരികളും ഏറ്റെടുക്കാൻ തയാറാണെന്ന് സർക്കാർ കേന്ദ്രത്തെ അറിയിച്ചു. നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ എച്ച്.എൻ.എൽ വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇതിനെതിെര വിവിധ രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും പ്രതിഷേധത്തിലാണ്. സംസ്ഥാന സർക്കാറും തീരുമാനത്തിനെതിരെ രംഗത്തെത്തി. കമ്പനി സ്ഥാപിക്കാൻ െവള്ളൂരിൽ 700 ഏക്കറും പശ്ചാത്തലസൗകര്യങ്ങളും നൽകിയത് കേരളമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഭൂമി ഇൗ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂെവന്ന് കരാറിലുണ്ട്. അസംസ്കൃത വസ്തുക്കൾ കുറഞ്ഞ തുകക്കാണ് വനംവകുപ്പ് നൽകുന്നതെന്നും ഇതിലൂടെ സർക്കാറിന് 50 കോടി വീതം പ്രതിവർഷം നഷ്ടമുണ്ടായിരുന്നെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാറി​െൻറ എതിർപ്പ് അവഗണിച്ച് വിൽക്കാനുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ടുപോയി. തുടർന്ന്, മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. ഇതിലെ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ കമ്പനിയിൽ കേരളത്തി​െൻറ അവകാശവാദങ്ങൾ ഉന്നയിച്ചും വിൽക്കരുതെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായി ഘനവ്യവസായ മന്ത്രാലയം സർക്കാറിന് വേണമെങ്കിൽ ഒാഹരിവിൽപനക്കുള്ള േലലത്തിൽ പെങ്കടുക്കാമെന്ന് അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിലാണ് കമ്പനിയുെട 100 ശതമാനം ഒാഹരിയും വാങ്ങാൻ കേന്ദ്രത്തെ താൽപര്യമറിയിച്ചത്. നേരേത്ത എച്ച്.എൻ.എല്ലി​െൻറ അടക്കം വിവിധ കേന്ദ്രസ്ഥാപനങ്ങളുടെ ഒാഹരി വിൽക്കാൻ അന്താരാഷ്ട്ര ലേലത്തിന് കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനുള്ള സന്നദ്ധപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 11 ആണ്. കമ്പനിയുെട ഒാഹരി വിൽപനക്കെതിരെ തൊഴിലാളി സംഘടനകൾ അടക്കം ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീക്കിയ കോടതി ഒാഹരി വിൽക്കുന്നത് കേന്ദ്രത്തി​െൻറ നയപരമായ തീരുമാനമാണെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. കമ്പനിയുെട ആസ്തി കുറച്ചാണ് വിൽക്കുന്നതെന്നും റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ് ഇതിനുപിന്നിലെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. കമ്പനി ഏറ്റെടുത്ത് മികച്ചനിലയിൽ നടത്തിയാൽ ഫാക്ടറി ലാഭത്തിലാകുമെന്നാണ് സർക്കാറി​െൻറ വിലയിരുത്തൽ. സർക്കാറി​െൻറ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ന്യൂസ് പ്രിൻറ് ഇവിടെനിന്ന് വാങ്ങാമെന്നും കണക്കുകൂട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.