കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ ഇടുക്കി എട്ടാംമൈല്‍ തേവര്‍കാട്ടില്‍ സതീഷ്കുമാര്‍(37), മാക്കല്‍ സജി വര്‍ഗീസ്(38) എന്നിവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറോടെ ഒമ്പതാം മൈലിന് സമീപമാണ് അപകടം. എട്ടാം മൈലിലേക്ക് വന്ന കാര്‍ ഇടുക്കിഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടികൾ ഇന്ന് കുമളി എയ്ഞ്ചൽ വാലി ധ്യാനകേന്ദ്രം: ദിവ്യകാരുണ്യ സ്നേഹാനുഭവ ധ്യാനം -വൈകു. 5.00 സിവിൽ സർവിസ് ജേതാവുമായി സംവാദം തൊടുപുഴ: സിവിൽ സർവിസ് പരീക്ഷയിൽ 16ാം റാങ്ക് ജേതാവ് ശിഖ സുരേന്ദ്രൻ തൊടുപുഴയിൽ കുട്ടികളുമായി സംവദിക്കുന്നു. ഹൈസ്കൂൾതലം മുതൽ ഡിഗ്രിതലം വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ലയൺസ് ക്ലബ് ഓഫ് തൊടുപുഴയും ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷനും നേതൃത്വം നൽകുന്ന പരിപാടി ശനിയാഴ്ച രാവിലെ 10.30ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കും. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല കമീഷണർ ജയിംസ് ടി. മാളിയേക്കൽ അറിയിച്ചു. ഫോൺ: 9447723140.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.