കെവിൻ വധം: നിർണായക സാക്ഷിയായി തട്ടുകടക്കാരൻ

കോട്ടയം: കെവിൻ വധക്കേസിൽ നിർണായക സാക്ഷിയായി ഗാന്ധിനഗറിലെ തട്ടുകടക്കാരൻ. കൊലപാതകദിവസം പ്രതികൾ തട്ടുകടയിലെത്തി ദോശയുടെ എണ്ണത്തെച്ചൊല്ലി തർക്കവും വാക്കേറ്റവുമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികെള തട്ടുകടക്കാരൻ തിരിച്ചറിഞ്ഞു. ഇതോടെ കേസി​െൻറ തെളിവെടുപ്പ് നടപടി അന്തിമഘട്ടത്തിലേക്ക് കടന്നു. കൊല്ലം തെന്മല ഒറ്റക്കല്‍ ഷിയാനു ഭവനില്‍ ഷാനു ചാക്കോ( 26), പുനലൂര്‍ തെങ്ങുംതറ പുത്തന്‍വീട്ടില്‍ മനു മുരളീധരൻ (26), കൊല്ലം പത്തനാപുരം ഇടമണ്‍ തേക്കില്‍കൂപ്പ് നിഷാന മന്‍സിലില്‍ നിയാസ് മോന്‍ (ചിന്നു -23), റിയാസ് മന്‍സിലില്‍ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടില്‍ ഇഷാന്‍ (20), പുനലൂര്‍ ചാലുപറമ്പില്‍ നിഷാദ് (24), മരുതമണ്‍ ഷെബിന്‍ (27), പുനലൂര്‍ ഇളമ്പലില്‍ ടിറ്റോ ജെറോം (23) എന്നിവർ അടക്കമുള്ള പ്രതികളെയാണ് തട്ടുകടക്കാരൻ തിരിച്ചറിഞ്ഞത്. നേരേത്ത കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. അഞ്ചാം പ്രതി ഷിയാനു ഭവനില്‍ ചാക്കോ ജോൺ (50) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മെ‌ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേയ് 27ന് പുലർച്ച ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷി​െൻറ വീട്ടിലേക്ക് എത്തുംമുമ്പ് പ്രതികൾ ഗാന്ധി നഗറിലെ ലോഡ്‌ജിൽ തങ്ങിയിരുന്നു. രാത്രിയിൽ ഈ ലോഡ്‌ജിൽനിന്ന് പുറത്തിറങ്ങിയ പ്രതികൾ അനീഷി​െൻറ വീട്ടിലേക്ക് പോകുന്നതിനുമുമ്പാണ് തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചത്. രണ്ടുദിവസത്തിനുള്ളിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഇതിനുമുമ്പ് അന്വേഷണവും തെളിവെടുപ്പും പൂ‌‌ർത്തിയാക്കാനാണ് പൊലീസ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.