കെവിന്‍ കൊലക്കേസ്​: ജനകീയ സദസ്സ്​ നാളെ

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ-െപാലീസ്-ഗുണ്ട കൂട്ടുകെട്ട് പുറത്തുെകാണ്ടുവരണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജനകീയ സദസ്സ് സംഘടിപ്പിക്കും. വിവിധ ദലിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ സദസ്സ് കേരള ദലിത് ഫെഡറേഷന്‍ പ്രസിഡൻറ് പി. രാമഭദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൃതദേഹത്തെ സി.പി.എം അപമാനിച്ചു. മൃതദേഹം കാണാന്‍ അടുത്ത ബന്ധുക്കളെേപാലും അനുവദിച്ചില്ല. കെവിന്‍ കേസിലെ മുഴുവന്‍ കാര്യങ്ങളും തെളിവുകള്‍ സഹിതം പുറത്തുവിടാന്‍ പൊലീസ് തയാറാകണമെന്നും ഇവർ പറഞ്ഞു. ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി.ജെ. ജോസ്, കെ.സി.എസ് ജനറല്‍ സെക്രട്ടറി കെ.എം. ജയിംസ്, സജന്‍ എഴുമറ്റൂര്‍, പ്രഫ. ജോസഫ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.