ചെറുതോണി: വിശപ്പ് സഹിക്കവയ്യാതെ മണ്ണുവാരി തിന്നയാൾക്ക് ഭക്ഷണവും യാത്രച്ചെലവും നൽകി വിദ്യാർഥികളും പൊലീസും. തമിഴ്നാട് പെരിയകുളം സ്വദേശിയായ ഗുരുസ്വാമി (53) വഴിവക്കിലിരുന്ന് മണ്ണുതിന്നുന്നത് മൂന്നാർ ഗവ. കോളജിലെ എൻ.എസ്.എസ് വളൻറിയർമാരുടെ ശ്രദ്ധയിലാണ് പെട്ടത്. കാലിന് വൈകല്യമുള്ള, തീർത്തും അവശനിലയിലായ ഇദ്ദേഹത്തോട് വിവരം തിരക്കിയപ്പോൾ കോവിലൂർ ഭാഗത്ത് ജോലിക്കായി ഒരു ഏജൻറ് കൊണ്ടുവന്നതാണെന്ന് വെളുപ്പെടുത്തി. ഏജൻറ് പണം വാങ്ങി മുങ്ങുകയായിരുന്നെന്നും പറഞ്ഞു. വളൻറിയേഴ്സും േപ്രാഗ്രാം ഓഫിസർ ഡോ. മനേഷും ചേർന്ന് ഉടൻ െപാലീസിെന വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മൂന്നാർ സ്റ്റേഷനിലെ പൊലീസുകാരായ പി.ജെ. തോമസ്, സി.ജി. അനീഷ്, എബി അഗസ്റ്റിൻ എന്നിവരും എൻ.എസ്.എസ് പ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തിന് ഭക്ഷണം വാങ്ങിനൽകി. നാട്ടിൽ തിരിെച്ചത്തുന്നതിന് പണവും നൽകിയാണ് ഗുരുസ്വാമിയെ ഇവർ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.