ഇറക്കുമതി ഇന്ത്യയിലെ റബർ കൃഷിയെ തകർക്കുമെന്ന്​ റബർ ഗവേഷണ കേന്ദ്രത്തി​െൻറ പഠനം

കോട്ടയം: വൻതോതിലുള്ള ഇറക്കുമതി ഇന്ത്യയിലെ റബർകൃഷിയെ തകർക്കുമെന്ന് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തി​െൻറ പഠനം. റബർ വ്യവസായത്തി​െൻറ അവിഭാജ്യഘടകമായ പ്രകൃതിദത്ത റബറി​െൻറ ലഭ്യത ഉറപ്പാക്കാൻ റബർ ഉൽപാദനമേഖലയിൽ പൊതുനിക്ഷേപം ഉറപ്പാക്കണം. അല്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തരവിപണിയിലും ഇന്ത്യൻ റബർ ഉൽപന്ന നിർമാണമേഖലയുടെ മത്സരക്ഷമത നഷ്ടപ്പെടാനിടയാക്കും. ഇത് റബർ ഉൽപന്നങ്ങളുടെ ഇറക്കുമതി വിപണിയായി ഇന്ത്യയെ മാറ്റുമെന്നും റബർ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറക്കുമതി റബറിനെ ആശ്രയിക്കുന്ന ഇന്ത്യൻ റബർ വ്യവസായത്തി​െൻറ പ്രവണത ദീർഘകാലാടിസ്ഥാനത്തിൽ ആശാസ്യമല്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ റബർമേഖലയുടെ സംഭാവന പ്രതിവർഷം 75,000 കോടിയോളമാണ്. റബർ ഉൽപന്ന കയറ്റുമതിയിൽനിന്ന് മാത്രം ഏകദേശം 17,000 കോടിയുടെ വരുമാനമാണ് 2016-17 കാലയളവിൽ ലഭ്യമായത്. രാജ്യത്തി​െൻറ ആകെ റബർ ഉപഭോഗത്തി​െൻറ 66 ശതമാനത്തോളം പ്രകൃതിദത്ത റബറാണ്. എന്നാൽ, വിലക്കുറവ് കാരണം കർഷകർ മരങ്ങൾ ടാപ്പുചെയ്യാത്തതിനാൽ അടുത്തിടെയായി രാജ്യത്തെ റബർ ഉൽപാദനം കുറഞ്ഞുവരുന്നുണ്ട്. പ്രകൃതിദത്ത റബർ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ വ്യവസായമേഖലയിൽ സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ, അന്തർദേശീയ വിപണിയിലെ റബർ ലഭ്യത എന്നിവയാണ് വിലക്കുറവി​െൻറ കാരണം. വർധിച്ചുവരുന്ന ഉപഭോഗത്തിനും സാമ്പത്തികരംഗത്തെ മുന്നോട്ടുള്ള പ്രയാണത്തിനും തന്ത്രപരമായി പ്രാധാന്യമുള്ള പ്രകൃതിദത്ത റബറി​െൻറ ലഭ്യത ഇന്ത്യക്ക് നിർണായകമാണെന്നും പഠന റിപ്പോർട്ടിലുണ്ട്. കൃത്രിമപരാഗണം വഴി ഉൽപാദനശേഷി കൂടിയ ഇനങ്ങൾ ഉൽപാദിപ്പിക്കൽ, അധിക വരുമാനത്തിനായി തോട്ടങ്ങളിലെ ഇടകൃഷി, വടക്കുകിഴക്കൻ മേഖലക്കായുള്ള ഇനങ്ങളുടെ ശിപാർശ, റബർ ഉൽപാദകസംഘങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ എന്നീ പഠനങ്ങളും ജേണലിലുണ്ട്. കേരളത്തിലെ തോട്ടങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ ഇടകൃഷിവഴി റബർതോട്ടങ്ങളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും മണ്ണി​െൻറ ഫലഭൂയിഷ്ഠിയും ഘടനയും മെച്ചപ്പെടുത്താനും കഴിയുമെന്ന് തെളിയിച്ചതായി ഇൗ പഠനങ്ങളിൽ പറയുന്നു. കൊക്കോ ലാഭകരമായി ചെയ്യാൻ പറ്റുന്ന ഇടവിളയാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന സമൂഹസംസ്കരണ ശാലകൾ മറ്റുസംഘങ്ങളുമായി പങ്കിടേണ്ട ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. സംഘങ്ങൾ സേവനകേന്ദ്രങ്ങളായി (ഫാം സർവിസ് െപ്രാവൈഡേഴ്സ്) പ്രവർത്തിക്കേണ്ടതി​െൻറ ആവശ്യകതയും പഠനത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.