പ്രതിശ്രുത വധുവിനെ കാമുകനൊപ്പം വിടാൻ ധാരണ

തൊടുപുഴ: കാമുകനൊപ്പം പോകണമെന്ന യുവതിയുടെ ശാഠ്യം തൊടുപുഴ പൊലീസ് ഇടപെട്ട് സാധ്യമാക്കി. പ്രതിശ്രുത വരനും ബന്ധുക്കൾക്കുമൊപ്പം തൊടുപുഴയിലെ കടയിൽ വിവാഹവസ്ത്രങ്ങൾ എടുക്കുന്നതിനിടെ കാമുകൻ യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചത് ബുധനാഴ്ച കൂട്ടത്തല്ലിൽ എത്തിയിരുന്നു. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്ത െപാലീസ് ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് കാമുകനൊപ്പം വിടുന്നതിന് ധാരണയായത്. തൊടുപുഴയിലെ കോൺവ​െൻറിലാക്കിയ യുവതിയെ വ്യാഴാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം വീട്ടുകാരുടെയും കാമുക​െൻറ വീട്ടുകാരുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തി. ഇതിൽ യുവതി നിലപാട് ആവർത്തിക്കുകയായിരുന്നു. യുവതിയുടെ അമ്മയും സഹോദരനുമാണ് സ്‌റ്റേഷനിൽ എത്തിയത്. ഉടുമ്പന്നൂരിൽ വാടകക്ക് താമസിക്കുന്ന പെൺകുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. നാലുവർഷം മുമ്പ് പാലക്കുഴ സ്വദേശി ഗൾഫിലേക്ക് പോയി. ഈ സമയം, പെൺകുട്ടി അടുപ്പത്തിലായ ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറുമായ യുവാവിെനാപ്പമാണ് യുവതിയെ വിട്ടയച്ചത്. ഗള്‍ഫില്‍നിന്ന് തിരികെയെത്തിയ പാലക്കുഴ സ്വദേശിയുമായി കഴിഞ്ഞ 20ന് വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹ വസ്ത്രങ്ങളെടുക്കുന്നതിന് ബുധനാഴ്ച തൊടുപുഴയിലെ വസ്ത്രാലയത്തിൽ എത്തിയപ്പോഴാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. വിവരം അറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്ച രാവിലെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെനിന്ന് ടാക്‌സിയില്‍ തൊടുപുഴയിൽ എത്തുകയായിരുന്നു. പ്രതിശ്രുത വരെന വിട്ട് ഇയാൾക്കൊപ്പം പോകാൻ യുവതി ഇറങ്ങിയതോടെ സഹോദരനും പ്രതിശ്രുതവരനും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞു. എന്നാൽ, കാമുകനൊപ്പം എത്തിയ പ്രമുഖ ഭരണകക്ഷിയുടെ യുവജന സംഘടനയിൽപെട്ടവർ ഇടെപട്ടത് കൂട്ട അടിയില്‍ കലാശിച്ചു. തുടർന്നായിരുന്നു െപാലീസ് ഇടപെടൽ. തൊടുപുഴ പ്രസ് ക്ലബ് റോഡിെല ഗതാഗതം തടസ്സപ്പെടുത്തി കാൽ മണിക്കൂറോളമായിരുന്നു ഇരുകൂട്ടരും ഏറ്റുമുട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.