വയോധികയെ വീട്ടിൽ പൊള്ളലേറ്റ്​ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: വയോധികയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുതുപ്പള്ളി എരമല്ലൂര്‍ രാധാലയം തപസ്യവീട്ടില്‍ പരേതനായ സോമശേഖരന്‍ നായരുടെ ഭാര്യ തങ്കമ്മയെയാണ് (90) പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തങ്കമ്മയുടെ മകന്‍ ജയറാം നാടുവിട്ട് പോയിട്ട് വര്‍ഷങ്ങളായി. ജയറാമി​െൻറ ഭാര്യയും മകളുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്. രാവിലെ എട്ടിന് മക​െൻറ ഭാര്യ ജോലിക്കും മകള്‍ കോളജിലേക്കും പോയി. ഇതിനുശേഷം രാവിലെ ഒമ്പതിന് തങ്കമ്മയെ ശുശ്രൂഷിക്കുന്ന സ്ത്രീ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽനിന്ന് പുക വരുന്നത് കണ്ടത്. വീടിന് തീ പിടിച്ചതാണെന്ന് കരുതി ഉടൻ അയല്‍വാസികേളാട് പറഞ്ഞ് അഗ്നിരക്ഷ സേനയെ അറിയിച്ചു. അഗ്നിരക്ഷ സേന കതക് ചവിട്ടിത്തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് തങ്കമ്മ പൊള്ളലേറ്റ് കിടക്കുന്നതുകണ്ടത്. ഫയർഫോഴ്സി​െൻറ ആംബുലൻസിൽ മെഡിക്കൽ േകാളജിൽ കൊണ്ടുപോയെങ്കിലും മരിച്ചു. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് തങ്കമ്മയുടെ കട്ടിലിനുമുകളിൽ മെഴുകുതിരി കത്തിച്ചുെവച്ചിരുന്നു. ഇത് മറിഞ്ഞുവീണാണ് തീപിടിച്ചതെന്ന് സംശയിക്കുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുെകാടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.