കോട്ടയം: രാഷ്ട്രീയ കിസാന്‍ മഹാസംഘിെൻറ നേതൃത്വത്തില്‍ ഇൗ മാസം 10ന് നടക്കുന്ന ദേശീയ ഹർത്താൽ കേരളത്തെ ബാധിക്കില്ല. ഹർത്താലിനുപകരം സംസ്ഥാനത്ത് കർഷക കരിദിനം ആചരിക്കുമെന്ന് കിസാന്‍ മഹാസംഘ് സംസ്ഥാന കൺവീനർ പി.ടി. ജോണ്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻഫാമിെൻറ നേതൃത്വത്തിൽ വിവിധ സ്വതന്ത്രകർഷക സംഘടനകളെ ഏകോപിപ്പിച്ച് ഞായറാഴ്ച കർഷക കരിദിനമായി ആചരിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യനും അറിയിച്ചു. എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിേകാല്‍പന്നങ്ങള്‍ക്ക്് മിനിമം വില നിശ്ചയിക്കുക, കടബാധ്യതകൊണ്ട് വലയുന്ന കര്‍ഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സർക്കാറിന് നിവേദനം നൽകുമെന്ന് പി.ടി. ജോണ്‍ പറഞ്ഞു. സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ വിളവെടുപ്പ് നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കും. കര്‍ഷകരുടെ പ്രതിസന്ധിക്ക് അറുതിവരുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 14 ജില്ലയിലും പൊതുവിചാരണ നടത്തും. ദേശീയ കോഒാഡിനേറ്റർ കെ.ബി. ബിജു, ജൈവകർഷക സമിതി നേതാവ് ജോര്‍ജ് മുല്ലക്കര എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. കർഷകവിരുദ്ധ രാജ്യാന്തര കരാറുകളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇൻഫാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള കർഷകപീഡനത്തെ കർഷകർ എതിർക്കും. സംസ്ഥാന വനം-റവന്യൂ വകുപ്പുകളുടെ കർഷകേദ്രാഹ നടപടികൾ അവസാനിപ്പിക്കണം. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന കർഷകഭൂമി ൈകയേറാൻ ആരെയും അനുവദിക്കില്ല. ഇതിനകം കൈയേറിയ കർഷകെൻറ കൃഷിഭൂമി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെങ്കിൽ കേരളത്തിൽ കർഷകപ്രക്ഷോഭം ശക്തമാക്കുമെന്നും വി.സി. സെബാസ്റ്റ്യൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.