കോട്ടയം: പി.എസ്.സിയിലും സര്‍വകലാശാല സിന്‍ഡിക്കേറ്റുകളിലും ഭിന്നശേഷിക്കാർക്ക് പ്രാതിനിധ്യം നൽകണമെന്ന് ഡിഫറൻറ്ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.എസ്.സിയില്‍ സംവരണം ഉള്ള എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ സാമുദായിക അടിസ്ഥാനത്തില്‍ നോമിനേറ്റ് ചെയ്തിട്ടുള്ളപ്പോള്‍ ഭിന്നശേഷി വിഭാഗത്തിെൻറ പ്രതിനിധിയെ ഉള്‍പ്പെടുത്താത്ത് സാമൂഹിക നീതിക്ക് നിരക്കാത്തതാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അഡ്മിഷന്‍, സ്‌കോളര്‍ഷിപ്, ഉദ്യോഗനിയമനങ്ങള്‍ എന്നിവ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഭിന്നശേഷിക്കാരില്‍നിന്ന് നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരായ ഭിന്നശേഷിക്കാരെ കാലാവധി പരിഗണിക്കാതെ സർവിസില്‍ സ്ഥിരപ്പെടുത്തുക, ഭിന്നശേഷിക്കാരെ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുക, കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സെഷന്‍ പാസ് ലഭിക്കാനുള്ള വരുമാനപരിധി രണ്ടുലക്ഷമായി ഉയര്‍ത്തുക, ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, ഭിന്നശേഷി ജീവനക്കാരുടെ സ്ഥലമാറ്റം സര്‍ക്കാര്‍ ഉത്തരവുകളും മാനദണ്ഡങ്ങളും അനുസരിച്ച് നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.കെ. സുരേഷ്, ഡി.എ.ഇ.ഒ സംസ്ഥാന പ്രസിഡൻറ് ഷണ്‍മുഖനാചാരി, ടി.എസ്. ചാക്കോ, ഡോ.പി.ടി. ബാബുരാജ്, രാജു സെല്‍വം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. കഞ്ഞിക്കുഴി റെയിൽവേ മേൽപാലം: സമാന്തരപാത തുറന്നു കോട്ടയം: കെ.കെ.റോഡിലെ കഞ്ഞിക്കുഴി റെയിൽവേ മേൽപാലം നിർമാണ ഭാഗമായി പുതിയതായി നിർമിച്ച സമാന്തര പാതയിലൂടെ ഗതാഗതത്തിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതലാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. നിലവിലുള്ള പാലത്തോട് ചേർന്നുള്ള റോഡിെൻറ ഇരുഭാഗത്തും ഇരുമ്പുമറകൾക്കൊണ്ട് മറച്ചു. ഇവിടെ ഗതാഗതം തിരിച്ചുവിടുന്നതായുള്ള അറിയിപ്പും സ്ഥാപിച്ചിട്ടുണ്ട്. ആദ്യദിനം കാര്യമായ കുരുക്ക് അനുഭവപ്പെട്ടില്ല. പ്ലാേൻറഷൻ കോർപറേഷെൻറ മതിലിെൻറ ഒരുഭാഗം പൊളിച്ചുനീക്കിയാണ് രണ്ടുവരിപ്പാതയായി റോഡ് നിർമിച്ചിരിക്കുന്നത്. ഗതാഗതം വഴിതിരിച്ചുവിട്ടതിനു പിന്നാലെ പാലത്തിെൻറ നിർമാണപ്രവർത്തനങ്ങളുെട പ്രാരംഭജോലികൾക്കും തുടക്കമിട്ടിട്ടുണ്ട്. പൈലിങ്ങ് ജോലികളാകും ആദ്യം ആരംഭിക്കുക. നിലവിലുള്ള പാലത്തെക്കാൾ വീതിയിലാകും നിർമാണം. ഇതിനോടൊപ്പം റബർബോർഡിന് സമീപമുള്ള പാലവും പൊളിച്ചുനീക്കും. 10 മാസമാണ് നിർമാണ കാലാവധി. റെയിൽവേയുടെ മേൽനോട്ടത്തിലാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.