തിരുവല്ല: പൊയ്കയിൽ ആചാര്യഗുരുവിെൻറ 92ാമത് ജന്മദിനവാർഷികം ഒമ്പത്, 10 തീയതികളിൽ പ്രത്യക്ഷ രക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) ആഘോഷിക്കും. പ്രത്യേക പ്രാർഥന, പ്രസംഗ-ഉപന്യാസ മത്സരങ്ങൾ, സംഗീതാരാധന, ജന്മദിന സമ്മേളനം, സാംസ്കാരിക സമ്മേളനം, കലാ-കായിക-സാഹിത്യ പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്തും. ആചാര്യഗുരുവിെൻറ ജന്മദിനം പി.ആർ.ഡി.എസ് യുവജനസംഘം വിജ്ഞാനദിനമായി സംസ്ഥാനതലത്തിൽ ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇരവിപേരൂർ ശ്രീകുമാർനഗറിൽ ശ്രീകുമാരഗുരു മണ്ഡപത്തിലെ പ്രത്യേക പ്രാർഥനക്കുശേഷം ആഘോഷ പരിപാടികൾ സഭ വൈസ് പ്രസിഡൻറ് എം. പൊന്നമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസംഗ-ഉപന്യാസ മത്സരങ്ങൾ മൂന്ന് വിഭാഗങ്ങളായി നടത്തും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സഭ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻറ് രഞ്ജിത്ത് പുത്തൻചിറ അധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ മുഖ്യപ്രഭാഷണവും ചന്ദ്രബാബു കൈനകരി ജന്മദിന സന്ദേശവും ഗുരുകുല േശ്രഷ്ഠൻ ഇ.ടി. രാമൻ പ്രഭാഷണവും നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് തങ്കവിലാസം ബംഗ്ലാവിലെ ആചാര്യഗുരു സന്നിധാനത്ത് പ്രത്യേക പ്രാർഥന നടക്കും. തുടർന്ന് പി.ആർ.ഡി.എസ് കലാവിഭാഗമായ ആചാര്യകാലാക്ഷേത്രം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സംഗീതാരാധന പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സംഗീതാരാധന സമാപിക്കും. രാത്രി എട്ടിന് ശ്രീകുമാർ നഗറിൽ ജന്മദിനസമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.