​രാജ്യസഭ സീറ്റ്​: കേരള കോൺഗ്രസ് എം സ്ഥാനാർഥി​ പ്രഖ്യാപനം ഇന്ന്​

കോട്ടയം: കോൺഗ്രസിൽനിന്ന് ലഭിച്ച രാജ്യസഭ സീറ്റിൽ ആരെ സ്ഥാനാർഥിക്കണമെന്നും യു.ഡി.എഫ് പ്രവേശനം സംബന്ധിച്ചും ഒൗദ്യോഗിക പ്രഖ്യാപനം നടത്താൻ കേരള കോൺഗ്രസ് എം പാർലമ​െൻറി പാർട്ടി േയാഗം വെള്ളിയാഴ്ച രാവിലെ 10ന് പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ തിരുവനന്തപുരത്തെ വസതിയിൽ ചേരും. പ്രധാനമായും രാജ്യസഭ സീറ്റിലെ സ്ഥാനാർഥി നിർണയമാകും ചർച്ചയാകുക. യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ദേശീയ രാഷ്ട്രീയത്തിൽ സജീവമായ സാഹചര്യത്തിൽ മാണിയും ദേശീയതലത്തിലേക്ക് ഉയരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം പാർട്ടിയിലുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മാണി മത്സരിക്കണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ഒരുവർഷം ബാക്കിനിൽക്കെ ജോസ് കെ. മാണി എം.പിയെയും പരിഗണിക്കണമെന്ന നിർദേശവും ശക്തമാണ്. ആയതിനാൽ, രണ്ടുപേരുകളും പരിഗണിച്ചാലും തള്ളാനാവില്ല. കോട്ടയം ലോക്സഭ സീറ്റിൽ ജോസ് കെ. മാണി മത്സരിച്ചാൽ കോൺഗ്രസ് കാലുവാരുമെന്ന ആശങ്കയും മാണിക്കുണ്ട്. ഇത് മറികടക്കാൻ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണമെന്ന് വാദിക്കുന്നവരുമുണ്ട്. മുൻ എം.എൽ.എമാരായ തോമസ് ചാഴികാടൻ, ജോസഫ് എം. പുതുശ്ശേരി, കെ.എസ്.എഫ്.ഇ മുൻ ചെയർമാൻ പി.ടി. ജോസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്തിമതീരുമാനം കെ.എം. മാണിയും പി.ജെ. ജോസഫും ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.