സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പതിനഞ്ചുകാര​െൻറ നില ഗുരുതരം

ഗാന്ധിനഗർ (കോട്ടയം): സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പതിനഞ്ചുകാര​െൻറ നില ഗുരുതരം. അമ്പലപ്പുഴ അവലൂക്കുന്ന് പുന്നപ്ര വാർഡിൽ വാരിശ്ശേരിൽ ജോണി​െൻറ മകൻ ഗബ്രിേയലാണ് (15) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച ഉച്ചക്ക് അമ്പലപ്പുഴ തത്തംപള്ളി സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഗബ്രിേയലിനെ കുത്തിപ്പരിക്കേൽപിച്ച വിദ്യാർഥിയുമായി ചിലർ വഴക്ക് കൂടുകയും മർദിക്കുകയും ചെയ്തിരുന്നതായി പറയുന്നു. പത്താം ക്ലാസിൽ പഠിച്ചിരുന്നവരാണ് മർദിച്ചത്. അന്ന് ഗബ്രിേയലാണ് മധ്യസ്ഥശ്രമം നടത്തിയത്. മധ്യസ്ഥത വഹിച്ചതി​െൻറ പേരിലെ വൈരാഗ്യത്തിൽ വിദ്യാർഥി കുത്തുകയായിരുെന്നന്ന് പറയുന്നു. ഗബ്രിേയലി​െൻറ നെഞ്ചിന് കുത്തിയ സഹപാഠി, കത്തി വലിച്ചൂരി വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ കൂട്ടുകാർ വരുന്നതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഗബ്രിേയലി​െൻറ മൊഴി രേഖപ്പെടുത്താൻ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ കഴിയാത്തതിനാൽ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.