കോട്ടയം: അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഡോക്‌ടറിൽനിന്ന് എട്ടുലക്ഷം തട്ടിയ സംഘത്തിനെതിരെ കൂടുതൽ പരാതി. ഒരുശതമാനം പലിശക്ക് ഒരുകോടി രൂപ വാഗ്‌ദാനം ചെയ്‌ത് സംഘം മൂന്നുലക്ഷം തട്ടിയെടുത്തതായി ഏറ്റുമാനൂർ സ്വദേശിയായ യുവവ്യവസായി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. കേസിൽ അറസ്റ്റിലായ പത്തനംതിട്ട വളഞ്ഞവട്ടം വടക്കേത്തലക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പാലാ സ്വദേശിയായ ഡോക്‌ടറുമായി അടുപ്പം സ്ഥാപിച്ച് എട്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞദിവസമാണ് പ്രതികളെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് പരാതിക്കാർ പൊലീസിനെ സമീപിച്ചത്. ആറുമാസം മുമ്പ് ഈ സംഘം വ്യവസായിയെ സമീപിച്ച് പണം കടം നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഒരുശതമാനം പലിശക്ക് ഒരുകോടി നൽകാമെന്നാണ് ഇവർ അറിയിച്ചിരുന്നത്. പ്രതികളുടെ വാക്ക് വിശ്വസിച്ച വ്യവസായി ഇവരുമായി കരാറിൽ ഏർപ്പെടുകയും ചെയ്‌തു. ഇതിെൻറ അടിസ്ഥാനത്തിൽ ഡോക്യുമെേൻറഷൻ ചാർജ് എന്ന പേരിൽ പ്രതികൾ മൂന്നുലക്ഷം രൂപ വാങ്ങിയെടുത്തു. എന്നാൽ, പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിച്ചതുമില്ല. അന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഒാഫിസർ സി.െഎ നിർമൽ ബോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.