കോട്ടയം: നാടിെൻറ നന്മക്കാഴ്ചകളായിരുന്ന തോടുകളെ വീണ്ടെടുക്കാനുള്ള ചരിത്രദൗത്യത്തിലാണ് പള്ളിക്കോണം രാജീവ്. സാംസ്കാരിക-ചരിത്ര പഠനരംഗത്തെ പ്രവർത്തനങ്ങൾക്കായി 2012ൽ സ്ഥാപിതമായ കോട്ടയം നാട്ടുകൂട്ടം എന്ന സംഘടനയുടെ മുഖ്യസംഘാടകനെന്ന നിലയിൽനിന്ന് നിരവധി തോടുകൾക്ക് പുതുജീവനേകുകയെന്ന ചരിത്രനിയോഗമാണ് ഇപ്പോൾ രാജീവിനെ േതടിയെത്തുന്നത്. മീനച്ചിൽ നദീതടത്തിെൻറ സാംസ്കാരിക ചരിത്രപഠനത്തിൽനിന്നാണ് പുരാതന കാലം മുതലുള്ളതും ഇപ്പോൾ ഉപയോഗശൂന്യമായി അടഞ്ഞുപോയതുമായ തോടുകളെ പറ്റിയുള്ള അറിവുകൾ ലഭ്യമാകുന്നത്. കൃഷിക്കും ഗതാഗതത്തിനുമായി ഉപയോഗിച്ചിരുന്ന ഇടനാട്ടിലെ തോടുകളിലൂടെ നൂറ്റാണ്ടുകളായി വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം നടന്നിരുന്നു. അത്തരത്തിലുള്ള തോടുകളുടെ ശൃംഖലയെ വീണ്ടെടുത്ത് മീനച്ചിലാറും മീനന്തറയാറും കൊടൂരാറും തമ്മിൽ ബന്ധിപ്പിച്ചാൽ നദീസംരക്ഷണത്ത് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന നിരീക്ഷണത്തിൽനിന്നാണ് ഈ പദ്ധതി രൂപമെടുക്കുന്നത്. പ്രാദേശിക ചരിത്രകാരൻ എന്ന നിലയിൽ നദിയുെട സംരക്ഷണ പഠനങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന രാജീവാണ് 2017 ആഗസ്റ്റിൽ അഡ്വ. കെ. അനിൽകുമാറിനോടൊപ്പം ചേർന്ന് പുനർസംയോജന പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയത്. ഇൗ പദ്ധതിയിലൂടെ നിരവധി തോടുകൾക്കാണ് പുനർജീവൻ ലഭിച്ചത്. ജനകീയ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള മീഡിയ, സോഷ്യൽ മീഡിയ പ്രവർത്തങ്ങളുടെ പ്രധാന ചുമതലയും ഇപ്പോൾ രാജീവിനാണ്. നദികളെയും തോടുകളെയും അവയുടെ സാംസ്കാരിക ചരിത്രത്തെയും പിൻപറ്റിയുള്ള രാജീവിെൻറ എഴുത്തുകൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. മീനച്ചിൽ നദീതടത്തെ കുറിച്ചും ജലസംരക്ഷണ രംഗത്തെ കുറിച്ചും ആഴത്തിൽ ധാരണയുള്ള രാജീവ് ജില്ല ആസൂത്രണ സമിതിയുടെ ജലവിഭവ ഉപസമിതിയുടെ വൈസ് ചെയർമാൻ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രകാരനും പുല്ലാങ്കുഴൽ സംഗീതജ്ഞനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.