ചങ്ങനാശ്ശേരി: മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് നിരപരാധികളായ മിണ്ടാപ്രാണികളുടെ ജീവനെടുക്കുേമ്പാൾ, ഇതിനെതിരെയുള്ള പോരാട്ടമാണ് പ്രഫുല്ലിെൻറ ജീവിതം. ഇതിനായി വനങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യവുമായി പുതുപ്പള്ളി ഇരവിനല്ലൂര്‍ പ്രഫുല്ലഭവനത്തില്‍ പ്രഫുല്‍ എസ്. നായരുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വർഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടിനുള്ളില്‍ െചരിഞ്ഞ ആനയെ പോസ്റ്റ്മോര്‍ട്ടം െചയ്തപ്പോള്‍ വയറ്റിനുള്ളില്‍നിന്ന് പ്ലാസ്റ്റിക്കുകള്‍ പുറത്തെടുത്ത സംഭവമാണ് പ്രഫുലിനെ ഈ മേഖലയിലേക്ക് തിരിച്ചത്. പ്ലാസ്റ്റിക് മാലിന്യം ആനയുടെ വയറ്റില്‍നിന്ന് പുറത്തെടുക്കുന്നതിെൻറ നേര്‍ക്കാഴ്ച പ്രഫുലിെൻറ ഉള്ളുലച്ചു. വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ പെറുക്കിയെടുക്കാന്‍ പോലുമാകാതെ മിഠായി കടലാസുകള്‍, പ്ലാസ്റ്റിക് മാലിന്യം, കുപ്പികള്‍ തുടങ്ങിയവ വ്യാപകമായി കാട്ടിനുള്ളില്‍ തള്ളുന്നത് വന്യമൃഗങ്ങള്‍ ഭക്ഷണമാക്കുന്നതാണ് വിനയാകുന്നത്. പ്രകൃതി സ്‌നേഹിയായ പാലക്കാട് സ്വദേശി അജിത്കുമാറും പ്രഫുല്ലിെൻറ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായുണ്ട്. ശബരിമല തീർഥാടനത്തിനുശേഷം ഭക്തമാര്‍ വനത്തിനുള്ളില്‍ തള്ളിയിട്ടുപോരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പ്രഫുലും സംഘവും ചാക്കുകളില്‍ ശേഖരിച്ച് ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ച് സംസ്‌കരിക്കുന്നതിന് നേതൃത്വം നല്‍കുന്നു. എരുമേലി മുതലുള്ള കാനന പാതയിലും പമ്പ മുതല്‍ സന്നിധാനംവരെയുള്ള ഭാഗത്തും കാട്ടിനുള്ളില്‍ ടണ്‍ കണക്കിന് മാലിന്യമാണ് തള്ളുന്നത്. ഇവിടെ കിടക്കുന്ന കുപ്പിച്ചില്ലുകള്‍ ആനയുടെയും മറ്റും കാലില്‍കൊണ്ട് മുറിവുണ്ടാകാതിരിക്കാൻ അവയും നീക്കം ചെയ്യും. എല്ലാ മാസവും രണ്ടുദിവസം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി പ്രഫുല്ലും അജിത്കുമാറും നീക്കിവെക്കുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രഫുല്‍ യാത്രവേളയിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരണത്തിനായി നല്‍കും. എം.എസ്.ഡബ്ല്യുക്കാരനായ പ്രഫുല്‍ സ്വന്തം വീട്ടില്‍ 30 സെൻറ് സ്ഥലത്ത് കുട്ടിവനം പദ്ധതിയെന്ന നിലയില്‍ മരങ്ങളും െവച്ചുപിടിപ്പിച്ചിട്ടുണ്ട്. പിതാവ് ശശിഭൂഷണന്‍ നായരും മാതാവ് ശിവകുമാരിയും ഭാര്യ സൂര്യയും മകള്‍ ദിത്യയും പ്രഫുലിെൻറ എല്ലാ പ്രവര്‍ത്തനത്തിലും പങ്കാളികളായും പിന്തുണ നല്‍കിയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.