കട്ടപ്പന: വിദേശത്ത് ജോലി ചെയ്യുന്ന വണ്ടന്മേട് സ്വദേശിനിയെ ഫേസ്ബുക്കിലൂടെ ശല്യംചെയ്ത കേസിൽ ത്സാർഖണ്ഡ് സ്വദേശി മുഹമ്മദ് മുംതാസ് അസ്കര്‍ അന്‍സാരി വണ്ടന്മേട് പൊലീസ് പിടിയിലായി. ഡല്‍ഹിയില്‍നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013ല്‍ വണ്ടന്മേട് സ്വദേശിനി ഡല്‍ഹിയില്‍ ജോലിചെയ്യുമ്പോഴാണ് യുവാവിനെ പരിചയപ്പെടുന്നത്. ഇതിനിടെ യുവതി വിദേശത്ത് ജോലിക്ക് പോയി. പിന്നീട് യുവാവ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിലിടുകയും ഇവര്‍ വിവാഹിതരായി എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ വണ്ടന്മേട് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. എ.എസ്.െഎ വിനോദ്കുമാര്‍, ടോണി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തി അവിടത്തെ പൊലീസിെൻറ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ എസ്. ഷനില്‍, ഐ.ബി. എബ്രഹാം തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.