ദേശീയപാതയിൽ എട്ടാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്​ 48 പേർക്ക്​ പരിക്ക്​

പാമ്പാടി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 48 പേർക്ക് പരിക്ക്. സംഭവസമയത്ത് കടന്നെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തി​െൻറ വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദേശീയപാതയിൽ ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങി. ശനിയാഴ്ച ഉച്ചക്ക് 1.30ന് ദേശീയ പാതയിൽ എട്ടാം മൈൽ ജങ്ഷനു സമീപത്തെ വളവിലാണ് അപകടം. കോട്ടയത്തുനിന്ന് വട്ടക്കാവിലേക്കു പോയ എം.എം.മോട്ടോഴ്സും കറുകച്ചാലിൽനിന്ന് കോട്ടയത്തേക്കുവന്ന സ​െൻറ് മരിയ ബസുമാണ് കൂട്ടിയിടിച്ചത്. കാറിനെ മറികടന്ന് അമിതവേഗത്തിൽ വളവുകടന്നെത്തിയ എം.എം മോട്ടോഴ്സും സ​െൻറ് മരിയയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എം.എം. മോേട്ടഴ്സ് റോഡിനു വിലങ്ങിയാണ് നിന്നത്. മഴപെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ബസുകളുടെ മുൻ ഭാഗം കുരുങ്ങിയ നിലയിലായിരുന്നു. സ്റ്റിയറിങ്ങിൽ കുടുങ്ങിയ സ​െൻറ് മരിയ ബസ് ഡ്രൈവർ കറുകച്ചാൽ സ്വദേശി ബിബിനെ( 27) ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ബിബിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്.ഐ ശ്രീജിത്തി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സാന്ത്വനപരിചരണ പ്രവർത്തകനായ നിസാർ പാമ്പാടിയും അഗ്നിശമനസേനയും പാമ്പാടിയിൽനിന്നുള്ള ആംബുലൻസ് സർവിസുകളും രക്ഷാപ്രവർത്തനത്തിന് േനതൃത്വം നൽകി. ഒന്നരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. പൊലീസ് എത്തിയാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്. പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: പാമ്പാടി വെള്ളക്കോട്ട് ദീപ ജേക്കബ് ( 28), കോത്തല നന്ദനത്തിൽ ഓമന (61),14ാ മൈൽ കല്ലുപുരയിൽ സുജ (46), മകൾ ബിറ്റു( 12), വെള്ളൂർ കുഴിവള്ളിൽ കെ.എസ്. നാരായണൻ നായർ(81), കോതമംഗലം കുന്നുംപുറത്ത് റാണി (39)തലയോലപ്പറമ്പ് പൂവക്കോട്ടിൽ ലിസി( 49), വെള്ളൂർ കരോട്ടുവീട്ടിൽ സുഗുണൻ( 72), വെള്ളൂർ കാലായിൽ ടി.ടി. രാജു, കൊടുങ്ങൂർ പ്രിൻസ്(20), പങ്ങട മിനി കൃഷ്ണൻകുട്ടി ( 45), തിരുവഞ്ചൂർ ലക്ഷ്മി ദാസ്( 18), പാമ്പാടി സുമ ഹരിദാസ് ( 45), ഇടക്കുന്നം അമീന(22), കോത്തല പുളിങ്ങാശേരി ദീപ( 42), മീനടം തറയത്ത് മാത്യു (60), ഇടക്കുന്നം സൈദ അസീസ്(20), വണ്ടിപ്പെരിയാർ തോണിപ്പാറ രാധ(55), കോട്ടയം തെക്കേടത്ത് ബീന, ചെങ്ങളം വള്ളംപാറ ഗ്രേസി( 39), വാഴൂർ കാഞ്ഞിരത്തുങ്കൽ ദീപ്തി (46) മകൾ ശ്രേയ (12), കോത്തല അഞ്ജു ( 20), മുംബൈ സ്വദേശി തട്ടി‍ൽ തോമസ്, വാഴൂർ ഹരിശ്രീനിലയം ശ്യാമള (46), മോളി (58), റിമി (33), വെള്ളൂർ മണ്ണകത്ത് ഉഷ (46), മീനടം മഞ്ഞാടിയിൽ ഹരിദാസ് ( 54), പാമ്പാടി സുമതി (82), മല്ലപ്പള്ളി പേഴുംകാട്ടിൽ ശ്രീദേവി (45). മണർകാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ -ജയമോൾ, ശ്രീകല, അഞ്ജിത, അജിത്, ഗ്രേസി, സുരേഷ്. മാലിന്യം നിറഞ്ഞ് ഒാട; തിരുനക്കര ശ്രീനിവാസഅയ്യർ റോഡ് അപകടാവസ്ഥയിൽ കോട്ടയം: മാലിന്യം നിറഞ്ഞ് ഓട അടഞ്ഞ് വെള്ളം നിറഞ്ഞൊഴുകിയതോടെ നഗരമധ്യത്തിലെ തിരുനക്കര ശ്രീനിവാസഅയ്യർ റോഡ് അപകടാവസ്ഥയിൽ. ഓടയിലെ വെള്ളം റോഡിനടിയിലേക്ക് ഒഴുകിയിറങ്ങിയതോടെ റോഡ് ഇരുത്തി കുഴികൾ രൂപപ്പെട്ടതാണ് അപകടത്തിന് കാരണം. ടാർ പൊളിഞ്ഞിളകാത്തതിനാൽ, ഇവിടെ കുഴിയുണ്ടെന്ന് വാഹനയാത്രക്കാർക്ക് തിരിച്ചറിയാനാകുന്നില്ല. ഇതോടെ കുഴിയിൽ വീഴുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. നഗരമധ്യത്തിൽ തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ ശ്രീനിവാസഅയ്യർ റോഡിലാണ് അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് ശ്രീനിവാസഅയ്യർ റോഡി​െൻറ ഇരുവശത്തെയും ഓട കവിഞ്ഞൊഴുകാൻ തുടങ്ങിയത്. ഓടയുടെ മുകളിൽ സ്ഥാപിച്ച ഗ്രില്ലിനു മുകളിലൂടെ മലിനജലം കവിഞ്ഞൊഴുകി റോഡിലേക്ക് നിറയുകയാണ്. മഴ പെയ്യുമ്പോഴാണ് ഇത്തരത്തിൽ വെള്ളം പുറത്തേക്ക് കൂടുതലായും ഒഴുകുന്നത്. പരാതിെയത്തുടർന്ന് ഒഴുക്കുനിലച്ച ഓട വൃത്തിയാക്കിയ നഗരസഭ ജീവനക്കാർ ഓട മൂടാതെ മടങ്ങിയെന്നും പരാതിയുണ്ട്. തുറന്ന കിടന്ന ഓട മൂലം കച്ചവടം കുറഞ്ഞതോടെ സമീപത്തെ കടയുടമകൾ ഇരുമ്പുപൈപ്പുകളും പലകയും ഉപയോഗിച്ച് താൽക്കാലികമായി മൂടിയെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.