അടിമാലി: 12 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. നെടുങ്കണ്ടം ഇരട്ടയാര്‍ നോര്‍ത്തില്‍ തോണിപ്പാറ വീട്ടില്‍ സോജന്‍ (38), ഇരട്ടയാര്‍ എഴുകുംവയല്‍ കീച്ചേരില്‍ ആൻറണി (ആൻറച്ചന്‍ -48) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ എസ്. ശിവലാല്‍, രാജാക്കാട് എസ്.ഐ പി.ഡി. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിൽ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിഞ്ചാംകുട്ടിയില്‍നിന്ന് മുള്ളരിക്കുടിയിലേക്കുള്ള റോഡില്‍വെച്ചാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്ന് ശേഖരിച്ച കഞ്ചാവ് സ്‌കൂട്ടറിലെ അരിച്ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് പതിവായി ഇവര്‍ കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നതായും അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ കഞ്ചാവുവേട്ടകളിലൊന്നാണ് ഇതെന്നും പൊലീസ് പറഞ്ഞു. റെയ്ഡില്‍ എ.എസ്.ഐ സജി എം. പോള്‍, സി.പി.ഒമാരായ ആര്‍. രാജേഷ്, മഹേഷ്, ജോയി എന്നിവരും പെങ്കടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.