തര്‍ത്തീല്‍: ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാൻഡ്​​ ഫൈനല്‍ ഇന്ന്

ഈരാറ്റുപേട്ട: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി റമദാന്‍ കാമ്പയി​െൻറ ഭാഗമായി വിവിധ ഘടകങ്ങളില്‍ സംഘടിപ്പിച്ച തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോയുടെ ഗ്രാൻഡ് ഫൈനല്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ ഈരാറ്റുപേട്ട ബറക്കാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നും നീലഗിരിയില്‍നിന്നും യോഗ്യത നേടിയവരാണ് തര്‍ത്തീലില്‍ പങ്കെടുക്കുന്നത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍ പാരായണം, മനഃപാഠം, സബ്അ് ഖിറാഅത്ത് എന്നീ മത്സരങ്ങളാണ് നടക്കുക. ഖുര്‍ആൻ പാരായണത്തിലും പഠനത്തിലും കൂടുതല്‍ താൽപര്യമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനപ്രവര്‍ത്തനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കാനുമാണ് എസ്.എസ്.എഫ് തര്‍ത്തീല്‍ സംഘടിപ്പിച്ചത്. സി.പി. ഉബൈദുല്ല സഖാഫിയുടെ അധ്യക്ഷതയില്‍ വി.പി.എ തങ്ങള്‍ ആട്ടീരി ഉദ്ഘാടനം ചെയ്യും. ഡോ. നൂറുദ്ദീന്‍ റാസി ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു. റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തി. ഫഖ്‌റുദ്ദീന്‍ സഖാഫി, സിയാദ് അഹ്‌സനി സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.