ഈരാറ്റുപേട്ട: പ്രവർത്തനത്തിലെ ആത്മാര്‍ഥയാണ് എബി ഇമ്മാനുവേലിനെ വേറിട്ടുനിർത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തനത്തിെൻറ ഭാഗമായി മേധ പട്കർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള എബി, ദേശീയതലത്തിടലടക്കം പരിസ്ഥിതി സംരക്ഷണ സമരമുഖങ്ങളിലെ സാന്നിധ്യമാണ്. കേരളത്തിലെ മിക്ക പരിസ്ഥിതി ഇടപെടലുകളിലും എബിയുടെ സാന്നിധ്യമുണ്ടായിരുന്നു. നദീ പുനര്‍സംയോജന പരിപാടിയുടെ ഭാഗമായി മീനന്തലയാര്‍-കൊടൂരാര്‍ സംയോജന പദ്ധതികളുടെ ആസൂത്രണ വിഭാഗത്തിലും എബി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ജൈവകര്‍ഷക സമിതി കോട്ടയം ജില്ല പ്രസിഡൻറാണ്. കഴിഞ്ഞവര്‍ഷം 20 ക്ലാസുകളുടെ ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി. ജൈവകൃഷി വ്യാപനത്തിന് 70 മുതല്‍ 28 വയസ്സുവരെയുള്ള 40 പ്രചാരകരെ ഇതിലൂടെ സംഘടിപ്പിച്ചു. പ്രതിമാസ ജൈവകര്‍ഷക സംഗമങ്ങള്‍ വഴി കര്‍ഷകരുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ സംഘടനക്ക് കഴിയുന്നുണ്ട്. എം.ജി യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് കഴിഞ്ഞവര്‍ഷം ദേശീയ-രാജ്യാന്തര ജൈവകൃഷി പരിപാടികളോട് സഹകരിച്ചു പ്രവര്‍ത്തിച്ചു. കേരളത്തിലെ നദീസംരക്ഷണ സംഘടനകളുടെ ഏകോപന വേദിയായ കേരള നദീസംരക്ഷണ സമിതിയുടെ സെക്രട്ടറിമാരില്‍ ഒരാളാണ്. മീനച്ചില്‍ നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് മീനച്ചില്‍ റിവര്‍ റിജുവനേഷന്‍ കാമ്പയിന്‍ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നു. നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരമായ ഭഗീരഥ് പ്രയാസ് സമ്മാന്‍ ഇത്തവണ മീനച്ചില്‍ നദീസംരക്ഷണ സമിതിക്കാണ് ലഭിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മദന്‍ ലോക്കൂറില്‍നിന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡൻറ് ഡോ. എസ്. രാമചന്ദ്രനോടോപ്പം അവാര്‍ഡ് സ്വീകരിച്ചു. പൂഞ്ഞാര്‍ ഭൂമികയുടെ സെക്രട്ടറിയാണ്. പരിസ്ഥിതിയും സുസ്ഥിരകൃഷിയും ഗ്രാമീണ ജനവിഭാഗത്തിെൻറ ശാക്തീകരണവും ലക്ഷ്യംെവച്ച് ഭൂമിക പ്രവര്‍ത്തിക്കുന്നു. ചക്കകൊണ്ട് വിവിധ ഉൽപന്നങ്ങള്‍ നിർമിച്ച് വിപണനം നടത്തുകയും ചക്ക സംസ്‌കരണത്തില്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന ജാക് അപ് പ്ലാവ് സംഘം, ഇടനിലക്കാരില്ലാതെ കാര്‍ഷികോൽപന്നങ്ങള്‍ വിറ്റഴിക്കാനായി പൂഞ്ഞാറില്‍ ആരംഭിച്ച ഹരിതസ്വാശ്രയ കാര്‍ഷികവിപണി എന്നിവയുടെ സംഘാടനം ഭൂമികയാണ് നിര്‍വഹിച്ചത്. പെഡസ്ട്രിയന്‍സ്, ശ്രദ്ധ തുടങ്ങിയ പരിസ്ഥിതി, കൃഷി, സാമൂഹിക സംഘടനകളുടെ ഭാരവാഹിയാണ്. വഴിക്കടവ് മിത്രനികേതന്‍ മാനേജിങ് കമ്മിറ്റി അംഗം, പാതാമ്പുഴ പബ്ലിക് ലൈബ്രറി ഭരണസമിതി അംഗം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. അടുത്തനാളില്‍ സമാനചിന്തഗതിയുള്ള അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഭാരതത്തിലെ ഗ്രാമീണജീവിതം കണ്ടറിയുന്നതിനായി പതിനായിരം കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് 12 സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും കണ്ട് 23 ദിവസങ്ങളില്‍ തിരികെയെത്തി. ദേശീയ പദ്ധതികളുടെ മോനിട്ടറിങ് ടീം അംഗമായും കാര്‍ഷിക പഠനപരിപാടികളുടെ ഭാഗമായും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള അവസരം എബിക്ക് ലഭിച്ചു. ഈരാറ്റുപേട്ടക്കടുത്ത് പാതാമ്പുഴ പൂണ്ടിക്കുളം ചിന്നമ്മ-ഇമ്മാനുവല്‍ ദമ്പതികളുടെ മൂത്തമകനാണ്. ചിന്നമ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിെൻറ പ്രസിഡൻറായിരുന്നു. പിന്നീട് എബിയും അഞ്ചുവര്‍ഷം ബ്ലോക്ക് മെംബര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.