ഫലസ്​തീൻ: കുവൈത്ത് പ്രമേയം യു.എന്നിൽ അമേരിക്ക വീറ്റോ ചെയ്തു

കുവൈത്ത് സിറ്റി: ഫലസ്തീനികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് കുവൈത്ത് യു.എന്നിൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. സിവിലിയൻമാർക്കെതിരെ ഇസ്രയേൽ സൈന്യം നടത്തുന്ന ആയുധ പ്രയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിനെതിരെ യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് വീറ്റോ പ്രയോഗിച്ചത്. ഇസ്രയേലി​െൻറ പേര് സൂചിപ്പിച്ച പ്രമേയത്തിൽ ഹമാസി​െൻറ പേര് പരാമർശിച്ചില്ലെന്ന കാരണം പറഞ്ഞാണ് യു.എസ് പ്രമേയത്തിനെതിരെ വീറ്റോ അധികാരം പ്രയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.