കെവിൻ വധം: പ്രതിയുടെ മാതാവ്​ മുൻ എസ്​.പിയുടെ ബന്ധുവെന്ന്​ എ.എസ്​.​െഎ അല്ലെന്ന്​ മുഹമ്മദ്​ റഫീഖ്​

കോട്ടയം: കെവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം മുൻ എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ എ.എസ്.ഐ ബിജു. സംഭവം നടക്കുന്ന സമയം കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യപ്രതി ഷാനുവി​െൻറ മാതാവ് രഹ്നയുടെ ബന്ധുവാണെന്ന് എ.എസ്.ഐയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. പ്രതികളിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തി​െൻറ പേരിൽ പ്രത്യേക അന്വേഷണസംഘമാണ് കഴിഞ്ഞദിവസം ബിജുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. താൻ പ്രതിയുടെ ബന്ധുവല്ല. തെന്മലയിേലാ കൊല്ലേത്താ തനിക്ക് ബന്ധുക്കളാരും ഇല്ല. ഇല്ലാത്ത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽനിന്ന് രക്ഷനേടാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. പ്രതികളുമായി എനിക്ക് ഒരുബന്ധവും ഇല്ല. ആരും എ​െൻറ ബന്ധുക്കളുമല്ല -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.