മദ്യപിച്ച് വാഹനം ഓടിച്ച സംഭവം: അഡീ. എസ്.ഐക്കും സീനിയർ സിവിൽ പൊലീസ്​ ഒാഫിസർക്കും സസ്‌പെൻഷൻ

കുമളി: മദ്യലഹരിയിൽ വാഹനം ഓടിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവത്തിൽ എ.എസ്.ഐ ഉൾെപ്പടെ രണ്ടുപേരെ അന്വേഷണ വിധേയമായി ഇടുക്കി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. പെരുവന്താനം പൊലീസ് സ്റ്റേഷൻ അഡീ. എസ്.ഐ ദേവസ്യ, വാഹനം ഓടിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ ചെറിയാൻ സാമുവൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് സസ്പെൻഷന് കാരണമായ സംഭവം. സഹപ്രവർത്തക​െൻറ യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ തേക്കടി കവലയിൽ വെച്ച് പഞ്ചായത്ത് വക വാഹനത്തിലും ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞ് മദ്യലഹരിയിലായിരുന്ന ഇവരെ കുമളി പൊലീസിന് കൈമാറി. മദ്യപിച്ച് വാഹനം ഓടിച്ചതിന് ചെറിയാൻ സാമുവലിനെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹ​െൻറ അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.