നെടുങ്കണ്ടം: കുമളി-മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനടുത്ത് കരടിവളവിൽ . സാരമായ പരിക്കേറ്റ രാജകുമാരി സ്വദേശി ജയിംസിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്തുനിന്ന് പോകുകയായിരുന്ന കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ ഓട്ടോയും ലോറിയിൽ ഇടിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബിൽ അടച്ചില്ല കരുണാപുരം വില്ലേജ് ഓഫിസിെല വൈദ്യുതി വിച്ഛേദിച്ചു നെടുങ്കണ്ടം: വൈദ്യുതി ബിൽ അടക്കാത്തതിനാൽ ഉടുമ്പൻചോല താലൂക്കിലെ കരുണാപുരം വില്ലേജ് ഓഫിസിെൻറ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ വില്ലേജ് ഓഫിസിലെത്തിയ 140ലധികം ഓൺലൈൻ അപേക്ഷകൾ പൂർത്തിയാക്കാനാകാതെ മുടങ്ങി. കഴിഞ്ഞ മാസത്തെ 600 രൂപയാണ് കുടിശ്ശികയായത്. വില്ലേജ് ഓഫിസ് പ്രവർത്തനം അഞ്ചു മണിക്കൂർ നിലച്ചു. ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ജില്ല ആശുപത്രി ജീവനക്കാരിൽ ഒരാൾക്ക് കൂടി ടൈഫോയ്ഡ് സ്ഥിരീകരിച്ചു തൊടുപുഴ: കാരിക്കോട് പ്രവർത്തിക്കുന്ന ജില്ല ആശുപത്രി ജീവനക്കാരിൽ ഒരാൾക്ക് കൂടി ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ഇതോടെ ടൈഫോയ്ഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം മൂന്നായി. മേയ് അവസാന വാരത്തോടെയാണ് ജീവനക്കാർക്ക് കൂട്ടത്തോടെ പനി ബാധിച്ചത്. വിദഗ്ധ പരിശോധനയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഡി.എം.ഒ ഓഫിസ് പ്രതിനിധിയടക്കം ആശുപത്രിയിൽ പരിശോധന നടത്തി. അന്നുതന്നെ രണ്ടുപേരുടെ രക്തസാമ്പിളും പരിശോധനക്ക് അയച്ചിരുന്നു. മലിനജലം ഒഴുകുന്ന ഓടക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രി കിണറ്റിലെ വെള്ളത്തിൽനിന്ന് രോഗം പകർന്നതായിട്ടായിരുന്നു പ്രാഥമിക നിഗമനം. ഇതേതുടർന്ന് കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.