കോട്ടയം: കെവിൻ പി. ജോസഫിെൻറ ദുരഭിമാനക്കൊലക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളെയും ക്രൂരകൃത്യത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും സി.പി.എം നേതാക്കളെയും തുറുങ്കിലടക്കണമെന്ന് ബി.ജെ.പി മധ്യമേഖല പ്രസിഡൻറ് അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി ആവശ്യപ്പെട്ടു. ബി.ജെ.പി ഏറ്റുമാനൂർ, കോട്ടയം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാനനില തകർന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻറ് കെ.ജി. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സി.എൻ. സുഭാഷ്, സംസ്ഥാന സമിതി അംഗം അഡ്വ. എം.എസ്. കരുണാകരൻ, കോട്ടയം നിയോജക മണ്ഡലം പ്രസിഡൻറ് ബിനു ആർ. വാര്യർ, യുവമോർച്ച ജില്ല പ്രസിഡൻറ് ടി. ലാൽകൃഷ്ണ, മഹിള മോർച്ച ജില്ല പ്രസിഡൻറ് സുമ വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറി ആൻറണി അറയിൽ, നാസർ റാവുത്തർ, പി.കെ. സേതു, ജയകുമാർ കുമരകം, എസ്. ശരത് എന്നിവർ സംസാരിച്ചു. നാല് റാങ്കിെൻറ തിളക്കവുമായി മേലുകാവ് ഹെന്‍ട്രി ബേക്കർ കോളജ് ഈരാറ്റുപേട്ട: മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ് എം.ജി യൂനിവേഴ്‌സിറ്റി ബി.കോം (കോഓപറേഷന്‍) പരീക്ഷയില്‍ ഒന്നാം റാങ്ക് ഉൾപ്പെടെ മൂന്ന് റാങ്കുകളുമായി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. ഒന്നാം റാങ്ക് വി.എസ്. ആഷ്മിനും രണ്ടാം റാങ്ക് റിഫ്‌ന വി. സുബൈറും നാലാം റാങ്ക് മുഹമ്മദ് അന്‍വറും നേടി. ബി.എ (ഇംഗ്ലീഷ്)യിൽ പ്രിന്‍സി മാത്യു മൂന്നാം റാങ്കിനും അര്‍ഹയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.