പ്രവേശനോത്സവം

ഈരാറ്റുപേട്ട: നഗരസഭതല ഗവ. മുസ്ലിം എല്‍.പി സ്‌കൂളില്‍ പി.സി. ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബല്‍ക്കീസ് നവാസ് അധ്യക്ഷത വഹിച്ചു. കെ.വി. പ്രമോദ്, പി.കെ. അബ്ദുല്‍ ഷുക്കൂർ, ഇ.പി. ഹസന്‍, പി.വി. ഷാജിമോന്‍ എന്നിവർ സംസാരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരവും കൈപ്പുസ്തകവും വിതരണം ചെയ്തു. 130 വിദ്യാര്‍ഥികളാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. എല്ലാ വര്‍ഷവും 100ല്‍ താഴെ കുട്ടികളാണ് ഇവിടെയെത്താറുള്ളത്. കഴിഞ്ഞവര്‍ഷം മൂന്ന് ഡിവിഷനാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എൽ.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ എത്തിയത് 175 കുട്ടികളാണ്. ഇവിടെ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരുകയാണ്. എരുമേലി: സ​െൻറ് തോമസ് എൽ.പി സ്‌കൂളില്‍ പ്രവേശനോത്സവ ഉദ്ഘാടനം പി.സി. ജോര്‍ജ് എം.എൽ.എ നിർവഹിച്ചു. സ്‌കൂളില്‍ നാല് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ അനുവദിക്കുന്നതായി എം.എൽ.എ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്‌സി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സോജന്‍ സ്‌കറിയ, അബ്ദുല്‍ കരീം, ജസ്‌ന നജീബ്, പി.ടി.എ പ്രസിഡൻറ് പ്രേമാനന്ദ, ആനിയമ്മ ജോര്‍ജ്, ബി.ആര്‍.സി കോഒാഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, മിനി എന്നിവര്‍ പങ്കെടുത്തു. പ്രഥമാധ്യാപിക സിസ്റ്റർ ഡെയ്‌സമ്മ ജോസഫ് സ്വാഗതം പറഞ്ഞു. നെടുങ്കാവുവയല്‍ ഗവ. എൽ.പി സ്‌കൂളില്‍ റെജിമോള്‍ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അന്‍സി നൗഫൽ അധ്യക്ഷത വഹിച്ചു. സിനാജ് ഖാന്‍, ഐഷാബീവി, സിജി അനു കുര്യന്‍, ഷെറിന്‍ സാറ സഖറിയ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക പി.ഡി ലളിത സ്വാഗതം പറഞ്ഞു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ബാഗും ബോക്‌സും വിതരണം ചെയ്തു. മുട്ടപ്പള്ളി ഗവ. എൽ.പി സ്‌കൂളില്‍ വാര്‍ഡ് അംഗം കുഞ്ഞമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ജാന്‍സിമോള്‍ വർഗീസ്, മിനി രാജന്‍, കെ. സുധ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടപ്പള്ളി ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം പ്രകാശ് പുളിയ്ക്കന്‍ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി. പ്രസാദ് പുള്ളോലിൽ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക സുമ, പി.ടി.എ വൈസ് പ്രസിഡൻറ് ലീലാമ്മ രാജപ്പന്‍, സീമ അജേഷ്, കെ.ജെ. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പി.സി. ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.എച്ച്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മൗലവി പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ്, വാര്‍ഡ് അംഗം ഫാരിസ ജമാല്‍, മാനേജിങ് സെക്രട്ടറി നൈസാം പി. അഷ്‌റഫ്, നാസര്‍ പനച്ചിയില്‍, നസീര്‍ പുത്തന്‍പുരയ്ക്കല്‍, കെ.ആര്‍. അജേഷ്, പി.പി. ലത്തീഫ്, നൗഷാദ് കുറുങ്കാട്ടില്‍, സലീം കണ്ണങ്കര, റെജി ചക്കാലയില്‍, റസല്‍ കറുത്തേടത്ത്, ചന്ദ്രദാസ് മുക്കട, കെ.ഐ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഥമാധ്യാപിക ഫൗസിയ അസീസ് സ്വാഗതം പറഞ്ഞു. പനയ്ക്കവയല്‍ ഗവ. എൽ.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം പ്രകാശ് പുളിയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എലിസബത്ത് പി. വർഗീസ്, ബെന്നി മങ്കന്താനം, ബിന്നി തേനക്കര, കെ.ജി. ജയന്‍, മിനിമോള്‍ തോമസ്, വത്സല, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പാണപിലാവ് ഗവ. എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം സോജന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വിജയൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ രാജീവ് കുമാര്‍, എം.പി. ഷൈനിമോൾ, പ്രിയങ്ക ശശി എന്നിവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി: ഉപജില്ലതല മാടപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ നടന്നു. 1200ലധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. 700ഓളം വിദ്യാര്‍ഥികള്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടി. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ലൈസാമ്മ മുളവന ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വി.കെ. സുനില്‍ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ലൈസാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അച്ചാമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജോസഫ്, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ജയ്‌സണ്‍ കെ. മാത്യു, ചങ്ങനാശ്ശേരി എ.ഇ.ഒ ജയിംസ് പി. ആൻറണി, വാസുദേവ പണിക്കര്‍, പൂര്‍വ വിദ്യാർഥി സമിതി പ്രസിഡൻറ് ബാലചന്ദ്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ജയിംസ് വര്‍ഗീസ്, എം.കെ. ഗോപി, പിടി.എ പ്രസിഡൻറ് എ. സത്യന്‍, പ്രധാനാധ്യാപകൻ എന്‍.ജി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.