കോട്ടയം: കേരള ടാക്സി ഡ്രൈവേഴ്സ് ഒാർഗനൈസേഷൻ (കെ.ടി.ഡി.ഒ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങളം സെൻറ് ആൻറണീസ് സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നടൻ കോട്ടയം പുരുഷൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഫാ. ജസ്റ്റിൻ പനച്ചിക്കൽ, വാർഡ് അംഗം ജോസ് ആൻറണി മനോജ്, പി.എ. സോണി മര്യാലയം, അനൂപ് ജി. നായർ, മനോജ് കൈനടി, സാജൻ ചെങ്ങളം, സുമോദ് മാങ്ങാനം എന്നിവർ പെങ്കടുത്തു. പൊലീസിലെ ക്രിമിനലുകൾ; നടപടി സ്വീകരിക്കണം -പി.ഡി.പി കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ ക്രിമിനൽ സ്വഭാവത്തിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി നയരൂപവത്കരണ സെൽ കൺവീനർ വർക്കല രാജ് ആവശ്യപ്പെട്ടു. കോട്ടയത്ത് കൊല്ലപ്പെട്ട കെവിെൻറ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെവിെൻറ മാതാപിതാക്കളെ ആശ്വസിപ്പിച്ച പി.ഡി.പി നേതാക്കൾ തുടർന്നുള്ള നിയമപോരാട്ടത്തിന് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി എം.എസ്. നൗഷാദ്, മുഹമ്മദ് റാസി, അൻസർഷ കുമ്മനം, വി.എ. മുഹമ്മദ് ബഷീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.