സ്​മാർട്ടായിട്ടും രക്ഷയില്ല; ഒന്നാം ക്ലാസിൽ ഒരാൾ മാത്രം

പത്തനംതിട്ട: സ്മാർട്ടായിട്ടും രക്ഷയില്ല. ഇത്തവണയും പത്തനംതിട്ട നഗരത്തിലെ നന്നുവക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിലെത്തിയത് ഒരുകുട്ടി മാത്രം. ഒന്നാം ക്ലാസിൽ എത്തിയ ദേവപ്രിയ കൂട്ടുകാർ ആരും ഇല്ലാതെ ഒറ്റക്കാണ് ക്ലാസിലിരുന്നത്. കഴിഞ്ഞ വർഷവും ഇവിടെ ഒന്നാം ക്ലാസിൽ ആദിഷ് എന്ന കുട്ടി മാത്രമായിരുന്നു എത്തിയിരുന്നത്. സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ സൗകര്യങ്ങൾ ഏർെപ്പടുത്തിയിട്ടും കുട്ടികളെത്താത്തത് അധികൃതരെയും കുഴക്കുകയാണ്. ക്ലാസുകൾ സ്മാർട്ടായതുകൊണ്ട് മാത്രം കാര്യമിെല്ലന്നും ഇംഗ്ലീഷ് മീഡിയം ആകണമെന്നുമാണ് രക്ഷാകർത്താക്കൾ പറയുന്നത്. എൽ.പിയിൽ മൊത്തം ഏഴ് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. രണ്ടിലും മൂന്നിലും ഒാരോ കുട്ടിയും നാലിൽ നാല് കുട്ടികളുമാണ് ഉള്ളത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെയാണ് ഇൗ സ്കൂളി​െൻറയും ശനിദശ ആരംഭിച്ചത്. 70 വർഷം മുമ്പ് കേരള ചേരമർ സംഘമാണ് സ്കൂളിന് തുടക്കമിട്ടത്. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു. പ്രധാനാധ്യാപികയെ കൂടാതെ താൽക്കാലികമായി രണ്ട് അധ്യാപകരെയും പി.എസ്.സിയിൽനിന്ന് ഒരാളെയും നിയമിച്ചിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ തന്നെ ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികളെപോലും ഇൗ സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് ചേർക്കാൻ രക്ഷകർത്താക്കൾ തയാറാകുന്നില്ല. കെട്ടിടത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭയിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ജാസിംകുട്ടി പറഞ്ഞു. സമീപവാസികൾപോലും കുട്ടികളെ വിടാൻ തയാറാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. PTL58 PTA Govt Welfare LP School-1PTL59 PTA Govt Welfare LP School-1 പത്തനംതിട്ട നന്നുവക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ദേവപ്രിയയെ അധ്യാപക സ്വീകരിച്ച് ഇരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.